സി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം
Friday, May 27, 2022 10:30 PM IST
രാ​ജ​കു​മാ​രി: സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ​രാ​തി. ചി​ന്ന​ക്ക​നാ​ൽ വേ​ണാ​ട്ടി​ലാ​ണ് രാ​ത്രി​യി​ലെ​ത്തി​യ സം​ഘം വീ​ടി​നു​നേ​രെ അ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വേ​ണാ​ട് പ​വി​ഴ​ത്തി​ൽ ശ​ര​ണി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
തു​ട​ർ​ച്ച​യാ​യു​ള്ള ക​ല്ലേ​റി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ വീ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ടും​ബ​ത്തെ ശാ​ന്ത​ന്പാ​റ
പോ​ലീ​സെ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ല്ലേ​റി​ൽ ജ​ന​ൽ​ചി​ല്ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്നു. ക​ത​ക് ത​ക​ർ​ന്ന് ഉ​ള്ളി​ലേ​ക്ക് തെ​റി​ച്ചു​വ​ന്ന ക​ല്ലു​ക​ൾ കൊ​ണ്ട് ശ​ര​ണി​നും വ​യോ​ധി​ക​നാ​യ പി​താ​വി​നും പ​രി​ക്കേ​റ്റു. കൊ​ച്ചു​കു​ട്ടി​യു​മാ​യി ശ​ര​ണി​ന്‍റെ ഭാ​ര്യ അ​ടു​ക്ക​ള​യി​ലെ സ്ലാ​ബി​ന​ടി​യി​ൽ ഒ​ളി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ക്കു​ക​യും പോ​ലീ​സെ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.
ശ​ര​ണി​ന്‍റെ പ​രാ​തി​യി​ൽ ശാ​ന്ത​ന്പാ​റ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ശ​ര​ണി​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വു​മാ​യി​ട്ടു​ള്ള വ്യ​ക്തി​വൈ​ര്യാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

സ​മ്മേ​ള​നം സ​മാ​പി​ച്ചു

അ​ടി​മാ​ലി: ആ​ദി​വാ​സി ക്ഷേ​മ​സ​മ​തി​ അ​ഞ്ചാം സം​സ്ഥാ​ന സ​മ്മേ​ള​നം അ​ടി​മാ​ലി​യി​ൽ സ​മാ​പി​ച്ചു. എകെഎസ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി ബി. ​വി​ദ്യാ​ദ​ര​ൻ കാ​ണി​യേ​യും പ്ര​സി​ഡ​ന്‍റാ​യി ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യേ​യും ട്ര​ഷ​റ​റാ​യി കൃ​ഷ്ണ​ൻ ഒ​ക്ലാ​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.