ഭൂ​പ്ര​ശ്നം: വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ന്
Friday, May 27, 2022 10:30 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ പ​ട്ട​യ​ങ്ങ​ളും വാ​ണി​ജ്യ നി​ർ​മാ​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി പ്ര​ക്ഷോ​ഭ​ത്തി​ന്. ഇ​തി​ന്‍റെ തു​ട​ക്ക​മാ​യി ജൂ​ണ്‍ 30ന് ​ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്താ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ല. 1964ലെ​യും 1993ലെ​യും ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ചി​ട്ടു​ള്ള​തും ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ പ​ട്ട​യം ല​ഭി​ക്കാ​ത്ത​തു​മാ​യ ഭൂ​മി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ മ​റ്റു നി​ർ​മാ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് യാ​തൊ​രു വ്യ​ക്ത​ത​യും ഇ​ല്ല.
അ​ടി​യ​ന്ത​ര​മാ​യി ഭൂ​മി​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ബി വ​ർ​ക്കി, വി​ൻ​സ​ന്‍റ് വി. ​കു​ര്യ​ൻ, ലൂ​ക്കാ ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.