ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ ഡ്രൈ​വ​ർ​മാർ സൂക്ഷിക്കുക
Thursday, May 26, 2022 10:39 PM IST
മു​ട്ടം: തൊ​ടു​പു​ഴ-പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ലെ ശ​ങ്ക​ര​പ്പി​ള്ളി ജം​ഗ്ഷ​നി​ൽ അ​പ​കടക്കെണി. ഇ​വി​ടെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​നു മു​ക​ളി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചെ​റി​യ പാ​ല​ത്തോ​ടു ചേ​ർ​ന്നു​ള്ള വ​ള​വാ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്.

അ​ശാ​സ്ത്രീ​യ​മാ​യാ​ണ് പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ന്‍റെ ഘ​ട​ന​യെ​ന്ന് നേ​ര​ത്തേ​ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് ഏ​തു​സ​മ​യ​വും താ​ഴെ വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തി​നു താ​ഴെ ആ​ഴ​മേ​റി​യ​തും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന ഭാ​ഗ​വു​മാ​ണ്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റും ഇ​ള​കി​യ നി​ല​യി​ലാ​ണ്.

തലനാരിഴയ്ക്ക്

ക​ഴി​ഞ്ഞ ദി​വ​സം നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ഈ ​പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് കൈ​വ​രി​യി​ൽ ത​ട്ടി​യ​തി​നു​ശേ​ഷം താ​ഴ്ച​യു​ടെ വ​ക്കോ​ള​മെ​ത്തി നി​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.
ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ വ​രു​ന്പോ​ൾ നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം.

മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്ന​തും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ന്നു​ണ്ട്. അ​മി​ത​വേ​ഗ​വും റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ ഘ​ട​ന​യു​മാ​ണ് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ത​ക​ർ​ന്ന കൈ​വ​രി​യി​ൽ ത​ട്ടി​യാ​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ആ​ഴ​മേ​റി​യ ഭാ​ഗ​ത്തേ​ക്കു പ​തി​ക്കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്.

അമിതവേഗം

മു​ട്ടം മു​ത​ൽ പാ​റ​മ​ട വ​രെ പു​തി​യ ടാ​റിം​ഗ് ന​ട​ത്തി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു വ​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തി​നു​ ശേ​ഷം ച​തു​പ്പി​ൽ താ​ഴ്ന്ന് നി​ന്ന​താ​ണ് അ​വ​സാ​നം ന​ട​ന്ന അ​പ​ക​ടം.

ഏ​റെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള റോ​ഡാ​യി​ട്ടും ഇ​വി​ട​ത്തെ അ​പ​ക​ട​ സാ​ധ്യ​ത ക​ണ്ടെ​ത്താ​നോ പ​രി​ഹാ​രം കാ​ണാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.