ഭരതനാട്യം: വേറിട്ട കാഴ്ച
Thursday, May 26, 2022 10:39 PM IST
തൊ​ടു​പു​ഴ: ചി​ദം​ബ​രം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ വേ​റി​ട്ട ആ​വി​ഷ്കാ​രം തൊ​ടു​പു​ഴ ഷെ​റോ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​ടി​ഞ്ഞാ​റേ കോ​ടി​ക്കു​ളം ഗ​വ. ഹൈ​സ്കൂ​ൾ മു​ൻ മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ പി.​കെ. സു​രേ​ഷ്, ഭാ​ര്യ ആ​ർ.​എ​ൽ.​വി. ല​ത, മ​ക്ക​ളാ​യ മീ​നാ​ക്ഷി, ശ്രീ​ഹ​രി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് സ​മ​ന്വ​യം നൃ​ത്താ​വി​ഷ്കാ​രം ഒ​രു​ക്കു​ന്ന​ത്.

ചി​ദം​ബ​രം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 29ന് ​വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​ര​ങ്ങേ​റ്റ​മെ​ന്ന് പി.​കെ. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ർ​എ​ൽ​വി കോ​ള​ജി​ലെ ഭ​ര​ത​നാ​ട്യ വി​ഭാ​ഗം മു​ൻ മേ​ധാ​വി ക​ലാ​ക്ഷേ​ത്രം വി​ലാ​സി​നി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്കൂ​ളി​ലെ നൃ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ര​ങ്ങേ​റ്റ​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.