മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് ത​ക​ർ​ന്നു; കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റം
Thursday, May 26, 2022 10:31 PM IST
തൊ​ടു​പു​ഴ: ടാ​റിം​ഗ് ന​ട​ത്തി ര​ണ്ടു മാ​സ​ത്തി​ന​കം മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡ് ത​ക​ർ​ന്ന​തി​നെ​ച്ചൊ​ല്ലി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​നം. പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് മ​ഴ മാ​റു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ ടാ​റിം​ഗ് ത​ക​ർ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ലാ​ണ് കൗ​ണ്‍​സി​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും വേ​ണ​മെ​ന്നാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മോ​ശ​മാ​യ രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​നി​ന്നും ഇ​തി​ന്‍റെ ന​ഷ്ടം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം കെ. ​ദീ​പ​ക് ആ​വ​ശ്യ​പ്പെ​ട്ടു. റീ​ടാ​റിം​ഗ് ക​രാ​റു​കാ​ര​ന്‍റെ​യും മു​നി​സി​പ്പി​ൽ എ​ൻ​ജി​നി​യ​റു​ടെ​യും ചെ​ല​വി​ൽ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ച​തു​പ്പ് സ്വ​ഭാ​വ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് ടാ​ർ പെ​ട്ടെ​ന്ന് ഇ​ള​കി​യ​തെ​ന്നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ​നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം. തു​ട​ർ​ന്നാ​ണ് റീ​ടാ​റിം​ഗ് ന​ട​ത്താ​മെ​ന്ന് ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ച​ത്. വീ​ണ്ടും പ്ര​ശ്ന​മു​ണ്ടാ​യാ​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തി​ന്‍റെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് പു​തു​താ​യി നി​ർ​മി​ച്ച വാ​തി​ലി​നെ​ചൊ​ല്ലി​യും കൗ​ണ്‍​സി​ലി​ൽ വാ​ക്കേ​റ്റം ന​ട​ന്നു. ഇ​ത് നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ കൗ​ണ്‍​സി​ലി​ൽ എ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത​തി​നെ​ചൊ​ല്ലി​യാ​ണ് വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. തു​ട​ർ​ന്ന് വാ​തി​ൽ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​യ അ​മൃ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ മാ​റി​ന​ൽ​കാ​ത്ത​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​എ. ക​രിം, ടി.​എ​സ്. രാ​ജ​ൻ, സ​ഫി​യ ജ​ബ്ബാ​ർ, സ​നു​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.