കു​ടി​യി​റ​ക്കി​നെ​തി​രേ സി​ങ്കു​ക​ണ്ട​ത്ത് ജ​ന​കീ​യ സ​മ​ര​സ​മി​തി സമരം
Wednesday, May 25, 2022 10:26 PM IST
രാ​ജ​കു​മാ​രി: ഇ​ടു​ക്കി വീ​ണ്ടും ഭൂ​സ​മ​ര​ത്തി​ന് വേ​ദി​യാ​കു​ന്നു. ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ട​ത്ത് കു​ടി​യി​റ​ക്ക് നീ​ക്ക​ത്തി​നെ​തി​രേ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ആ​രം​ഭി​ച്ചു.

നാ​ലു ത​ല​മു​റ​ക​ളാ​യി സി​ങ്കു​ക​ണ്ട​ത്ത് താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ കൈ​യേ​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​വ​രെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നീ​ക്കം ആ​രം​ഭി​ച്ച​ത്. ഇ​തി​നോ​ട​കം നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് റ​വ​ന്യൂ വ​കു​പ്പ് നോ​ട്ടീ​സ് അ​യ​യ്ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സ​ർ​വേ ന​ട​പ​ടി​ക​ൾ ന​ട​ത്തി ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​ന് റ​വ​ന്യൂ വ​കു​പ്പ് നീ​ക്കം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന് രൂ​പം ന​ൽ​കി പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​രെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി നാ​ട്ടു​കാ​ർ സി​ങ്കു​ക​ണ്ടം ടൗ​ണി​ൽ തെ​രു​വ് സ​മ​രം ആ​രം​ഭി​ച്ച​ത്.