നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, May 25, 2022 10:26 PM IST
നെ​ടു​ങ്ക​ണ്ടം: വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ സി​പി​ഐ​യി​ലും ക​ടു​ത്ത ഭി​ന്ന​ത. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു​ള്ളി​ലും ക​ടു​ത്ത അ​തൃ​പ്തി​ക്കും കാ​ര​ണ​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റാ​കാ​ൻ സാ​ധ്യ​ത​യു​ള്ള സി​പി​ഐ നേ​താ​വി​നെ​തി​രെ പോ​സ്റ്റ​ർ യു​ദ്ധ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് പ​രാ​തി​യും ന​ൽ​കി. ഇ​തോ​ടെ ഇ​ന്നു ന​ട​ക്കു​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്ന​ണി​ക്ക് കീ​റാ​മു​ട്ടി​യാ​യി മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണെ​ന്നും ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നു​മു​ള്ള പോ​സ്റ്റ​റു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സി​പി​ഐ​യി​ലെ ഒ​രു ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗം അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ക​ത്തെ​ഴു​തി​യ​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും 20 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും കാ​പ്പ ചു​മ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​യാ​ളാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സം​ഭ​വം വി​വാ​ദ​മാ​യ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ച​താ​യി ഘ​ട​ക​ക​ക്ഷി​ക​ളും പ​റ​യു​ന്നു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം, സി​പി​ഐ പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ശീ​ത​സ​മ​രം ശ​ക്ത​മാ​യി​രു​ന്നു. ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന വി​വാ​ദം ഇ​തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​ണെ​ന്നാ​ണ് മ​റ്റു ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നി​രീ​ക്ഷ​ണം.
ഇ​തേ​സ​മ​യം സി​പി​ഐ​ക്കു​ള്ളി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ചേ​രി​തി​രി​വും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സം​ബ​ന്ധി​ച്ച് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ സി​ജോ ന​ട​യ്ക്ക​ൽ മു​ന്ന​ണി ധാ​ര​ണ​പ്ര​കാ​രം രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.