കാ​ല​വ​ർ​ഷം എ​ത്തു​ന്നു; പ​ഴു​ത​ട​ച്ച് മു​ന്നൊ​രു​ക്കം
Wednesday, May 25, 2022 10:26 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.
റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, ശി​ഖ​ര​ങ്ങ​ൾ, കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടും പ​ട​ലും എ​ന്നി​വ നീ​ക്കം​ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ്, എ​ൻ​എ​ച്ച്, എ​ൽ​എ​സ്ജി​ഡി എ​ന്നി​വ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ, ശി​ഖ​ര​ങ്ങ​ൾ എ​ന്നി​വ​മൂ​ലം നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ഭൂ ​ഉ​ട​മ വ​ഹി​ക്ക​ണം. ആ​രോ​ഗ്യ വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ആ​ശാ​വ​ർ​ക്ക​ർ​മാ​രു​ടെ​യും പി​എ​ച്ച്സി ജീ​വ​ന​ക്കാ​രു​ടെ​യും ജി​ല്ലാ​ത​ല യോ​ഗം ചേ​ർ​ന്ന് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്ത​ണം. മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്ക​ണം. താ​ലൂ​ക്കു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ആം​ബു​ല​ൻ​സു​ക​ൾ സ​ജ്ജ​മാ​ക്ക​ണം. പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു വ​കു​പ്പു​ക​ളു​ടെ കൈ​വ​ശ​മു​ള്ള എ​ല്ലാ അ​സ്കാ ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം.
പാ​റ​മ​ട​ക​ളി​ലെ കു​ള​ങ്ങ​ൾ​ക്കു ചു​റ്റും ഉ​റ​പ്പു​ള്ള മ​തി​ൽ കെ​ട്ടി സം​ര​ക്ഷി​ക്ക​ണം. പ​ടു​താ​ക്കു​ള​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സ​ന്ന​ദ്ധ​സേ​ന വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​റു​മാ​യി ചേ​ർ​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ജെ​സി​ബി, ഹി​റ്റാ​ച്ചി, മ​രം മു​റി​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി ഇ​വ​യു​ടെ വി​വ​ര​ങ്ങ​ൾ 31നു ​മു​ന്പാ​യി ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കാ​ര്യാ​ല​യ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് സ​മ​ർ​പ്പി​ക്കാ​ൻ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. ന​ദീ​തീ​ര​ങ്ങ​ൾ, കു​ളി​ക്ക​ട​വു​ക​ൾ, മ​ണ്ണി​ടി​ച്ചി​ൽ മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഡി​ടി​പി​സി, ടൂ​റി​സം വ​കു​പ്പ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഡാ​മു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ലി​സ്റ്റ് സ​മ​ർ​പ്പി​ക്ക​ണം.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, എ​ഡി​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രാ​ഹു​ൽ​കൃ​ഷ്ണ ശ​ർ​മ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.