കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, May 25, 2022 10:26 PM IST
മൂ​ന്നാ​ർ: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മി​തി എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. അ​ധ്യാ​പ​ക നി​യ​മ​ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം, ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഫ​യ​ലു​ക​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ക, നോ​ഷ​ണ​ലാ​യു​ള്ള നി​യ​മ​ന അം​ഗീ​കാ​രം, ന്യൂ - ​ഓ​ൾ​ഡ് സ്കൂ​ളു​ക​ളി​ലെ നി​യ​മ​ന ത​ട​സ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ചെ​യ്തു.
എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ത​യാ​റാ​ക്കി​യ നി​വേ​ദ​നം സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ചാ​ൾ​സ് ലെ​യോ​ണ്‍ മ​ന്ത്രി​ക്ക് ന​ൽ​കി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ളാ​ട്ടു​പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ​ഫ്, സാ​ലു പ​താ​ലി​ൽ, ജി. ​ബി​ജു, ഇ​ഗ്നീ​ഷ്യ​സ് ലെ​യോ​ള എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.