എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Wednesday, May 25, 2022 10:26 PM IST
മു​ന്നേ​റ്റ​ത്തി​ന്‍റെ
സു​വ​ർ​ണ വ​ർ​ഷം

എം.​എം. മ​ണി എം​എ​ൽ​എ
ഉ​ടു​ന്പ​ൻ​ചോ​ല

=സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി 116 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.
=നെ​ടു​ങ്ക​ണ്ട​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​ക്കാ​യി 146 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.
=പ​ച്ച​ടി​യി​ൽ ജി​ല്ലാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നാ​യി 40 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.
=നെ​ടു​ങ്ക​ണ്ട​ത്ത് 400 മീ​റ്റ​ർ സി​ന്ത​റ്റി​ക്ക് സ്റ്റേ​ഡി​യ​ത്തി​നാ​യി 10.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
=ഉ​ടു​ന്പ​ൻ​ചോ​ല - ചി​ത്തി​ര​പു​രം റോ​ഡി​നാ​യി 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=ചെ​മ്മ​ണ്ണാ​ർ - ഗ്യാ​പ് റോ​ഡി​ന് 150 കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
=ക​ന്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം റോ​ഡി​ന്‍റെ എ​ഴു​കും​വ​യ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന് 73 കോ​ടി രൂ​പ​യു​ടെ ടെ​ണ്ട​ർ പൂ​ർ​ത്തീ​ക​രി​ച്ചു.
=രാ​ജാ​ക്കാ​ട് - എ​ല്ല​ക്ക​ൽ റോ​ഡി​ന് 39 കോ​ടി രൂ​പ​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
=കൂ​ട്ടാ​ർ പാ​ല​ത്തി​ന് 2.7 കോ​ടി അ​നു​വ​ദി​ച്ചു.
=മു​രി​ക്കി​ൻ​തൊ​ട്ടി - വ​ട്ട​പ്പാ​റ - മേ​ലെ​ചെ​മ്മ​ണ്ണാ​ർ റോ​ഡി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

പൊ​ള്ള​യാ​യ
വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം

ഇ.​എം. ആ​ഗ​സ്തി
(എ​ഐ​സി​സി അം​ഗം)

=പി​ണ​റാ​യി സ​ർ​ക്കാ​രിന്‍റെ നി​ർ​മാ​ണ നി​രോ​ധ​നം കൂ​ടു​ത​ൽ ദോ​ഷ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഉ​ടു​ന്പ​ൻ​ചോ​ല​യെ​യാ​ണ്.
=12,000 കോ​ടി രൂ​പ​യു​ടെ ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്.
=കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
=ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ട​ലാ​സി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി.
=നെ​ടു​ങ്ക​ണ്ട​ത്തെ പ​ഞ്ചാ​യ​ത്തു സ്റ്റേ​ഡി​യ​ത്തി​നു കോ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ങ്കി​ലും ഇ​തി​ന്‍റെ നി​ർ​മാ​ണം ഇ​ഴ​യു​ക​യാ​ണ്.
=യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.
=നെ​ടു​ങ്ക​ണ്ടം ഫ​യ​ർ​സ്റ്റേ​ഷ​നു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
=ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​നു കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ കി​യാ​ത്ത​തു സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യാ​ണ്.
=നി​ർ​ദി​ഷ്ട ക​ന്പം​മെ​ട്ട് - വ​ണ്ണ​പ്പു​റം ഹൈ​വേ​യ്ക്ക് ഒ​രു ക​ല്ലു​പോ​ലും വീ​ണി​ട്ടി​ല്ല.
=പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​ണ്.