വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു
Wednesday, May 25, 2022 10:26 PM IST
തൊ​ടു​പു​ഴ: മ​ധ്യ​വേ​ന​ൽ അ​ല​വ​ധി​ക്കു​ശേ​ഷം ജൂ​ണ്‍ ഒ​ന്നി​ന് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഹൈ​ടെ​ക് സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും ക്ലാ​സ് മു​റി​ക​ളു​മാ​ണ് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ 496 വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ടം വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ത​ല​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു​വ​രി​ക​യാ​ണ്. ജി​ല്ല​യി​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന 59 ഏ​കാ​ധ്യാ​പ​ക വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​ഴെ​ണ്ണം ഒ​ഴി​കെ മ​റ്റു​ള്ള​വ സ​ർ​ക്കാ​ർ നി​ർ​ദേ​പ്ര​കാ​രം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് പ​റ​ഞ്ഞു. എം​ജി​എ​ൽ​സി ഒ​ഴി​കെ എ​ല്ലാ സ്കൂ​ളു​ക​ളും ജൂ​ണ്‍ ഒ​ന്നി​നു​ത​ന്നെ തു​റ​ക്കും. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് പ്ര​ധാ​ന്യം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ, ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. കു​ടി​വെ​ള്ള പ​രി​ശോ​ധ​ന, കാ​ട് വെ​ട്ടി​ത്തെ​ളി​ക്ക​ൽ, മു​റി​ക​ളി​ലെ ദ്വാ​ര​ങ്ങ​ൾ അ​ട​യ്ക്ക​ൽ എ​ന്നി​വ ന​ട​ത്തു​ന്നു​ണ്ട്. ചു​റ്റു​മ​തി​ൽ ല​ഭ്യ​മ​ല്ലാ​ത്ത 99 വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ട്ടി​ക ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 31-ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മു​രി​ക്കാ​ട്ടു​കു​ടി ജി​ടി​എ​ച്ച്എ​സി​ൽ ന​ട​ക്കും. കൂ​ടാ​തെ സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ജി​യു​പി​എ​സ് പൈ​നാ​വ്, ജി​യു​പി​എ​സ് ഏ​ല​പ്പാ​റ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം 30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.