യു​വാ​വി​ന് കു​ത്തേ​റ്റ കേ​സ്: പ്ര​തി റി​മാ​ൻ​ഡി​ൽ
Wednesday, May 25, 2022 10:22 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ന്പ​ടി​ക്കു​ന്ന ടൗ​ണ്‍ ഹാ​ൾ കെ​ട്ടി​ട​ത്തി​ൽ യു​വാ​വി​നു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പെ​രി​ങ്ങാ​ശേ​രി പാ​റ​ച്ചി​ര​പ്പാ​ൽ ര​ഞ്ജീ​ഷ് രാ​ജു​വി​നെ(34) കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി റ​ഷി​യെ​ന്നു വി​ളി​ക്കു​ന്ന ബി​ബി​നെ (32)യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ഞ്ജീ​ഷ് രാ​ജു അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​യാ​ൾ​ക്ക് കു​ത്തേ​റ്റ​ത്. ക​ന്പി പോ​ലെ​യു​ള്ള ആ​യു​ധ​മാ​ണ് പ്ര​തി കു​ത്താ​നു​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ഞ്ജീ​ഷി​നെ കു​ത്തി​യ​ശേ​ഷം ബി​ബി​ൻ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രോ​ട് ഒ​രാ​ളെ കു​ത്തി​യ​താ​യി അ​റി​യി​ച്ചു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​തും കു​ത്തേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ഞ്ജീ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തും.
ഇ​തി​നി​ടെ വീ​ണ്ടും ഇ​വി​ടെ അ​ക്ര​മം ന​ട​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഏ​താ​നും ദി​വ​സം മു​ന്പ് ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന സ്ത്രീ​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.