കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി; ലൈ​സ​ൻ​സു​ള്ള​വ​ർ പ​രി​മി​തം
Wednesday, May 25, 2022 10:22 PM IST
തൊ​ടു​പു​ഴ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി വി​ള ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കും. കാ​ട്ടു​പ​ന്നി കൃ​ഷി​യി​ട​ത്തി​ൽ നാ​ശം വി​ത​യ്ക്കു​ന്പോ​ൾ ഇ​വ​യെ തു​ര​ത്താ​ൻ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​ന്ന ക​ർ​ഷ​ക​രു​ടെ നി​സ​ഹാ​യ​വ​സ്ഥ/​റ​ക്ക് ഇ​തോ​ടെ ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നേ​ര​ത്തെ ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡ​ന്‍റെ അ​നു​മ​തി​യോ​ടെ വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വേ​ണ​മാ​യി​രു​ന്നു പ​ന്നി​ക​ളെ കൊ​ല്ലേ​ണ്ട​ത്. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ​ദ​വി ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.
പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ തോ​ക്ക് ലൈ​സ​ൻ​സു​ള്ള ഒ​രാ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഇ​തി​നാ​യി വ​നം​വ​കു​പ്പ് തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രു​ടെ പാ​ന​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. പാ​ന​ലി​ൽ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മേ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കൂ. എ​ന്നാ​ൽ തോ​ക്ക് ലൈ​സ​ൻ​സു​ള്ള​വ​രു​ടെ കു​റ​വ് പ്ര​തി​സ​ന്ധി​യാ​യേ​ക്കാം.
വ​ൻ​തോ​തി​ൽ കാ​ട്ടു​പ​ന്നി​ശ​ല്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മാ​ങ്കു​ളം മേ​ഖ​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ പാ​ന​ലി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് തോ​ക്കു ലൈ​സ​ൻ​സു​ള്ള​വ​രു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ല മേ​ഖ​ല​ക​ളി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ്.
പോ​ലീ​സി​നെ​യും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ങ്കി​ലും പ​ല​പ്പോ​ഴും ഇ​വ​രു​ടെ സേ​വ​നം ല​ഭി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
ജി​ല്ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ർ കാ​ല​ങ്ങ​ളാ​യി പൊ​റു​തി​മു​ട്ടു​ക​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഓ​രോ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്ന​ത്. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്താ​ൻ നി​യ​മാ​നു​സൃ​ത​മ​ല്ലാ​തെ പ​ന്നി​പ്പ​ട​ക്ക​വും മ​റ്റും വ​യ്ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ വ​നം​വ​കു​പ്പ് ക​ർ​ശ​ന ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്.
ഇ​തി​നി​ടെ ഇ​പ്പോ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന അ​ധി​കാ​രം ദു​രൂ​പ​യോ​ഗം ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ക​ർ​ശ​ന നി​രീ​ക്ഷ​ണം വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കും.