സ​മ​ർ​പ്പി​ത​രു​ടെ പ​ങ്ക് ശ്ര​ദ്ധേ​യം: മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ
Wednesday, May 25, 2022 10:22 PM IST
ക​രി​ന്പ​ൻ: സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ സ​മ​ർ​പ്പി​ത​രു​ടെ പ​ങ്ക് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ. സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ സാ​ധാ​ര​ണ സി​ന​ഡി​നൊ​രു​ക്ക​മാ​യി സ​മ​ർ​പ്പി​ത​ർ​ക്കാ​യി ന​ട​ത്തി​യ പ​ഠ​ന​ശി​ബി​രം വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ്ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
കു​ടും​ബ​ങ്ങ​ളി​ലും കു​ട്ടി​ക​ളി​ലും കൂ​ടു​ത​ൽ സ്വാ​ധീ​ന​മു​ള്ള സ​മ​ർ​പ്പി​ത​ർ ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​വ​ഴി സ​ഭാ​സ​മൂ​ഹ​ത്തി​ന്‍റെ ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്നു. വ​ഴി​തെ​റ്റി​യ​വ​രോ​ടും അ​ക​ന്നു ക​ഴി​യു​ന്ന​വ​രോ​ടും ഒ​റ്റ​പ്പെ​ട്ട​വ​രോ​ടും ചേ​ർ​ന്ന് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന സം​സ്കാ​രം വ​ള​ർ​ത്തു​ക​യാ​ണ് സ​ഭാ​സി​ന​ഡി​ന്‍റെ ല​ക്ഷ്യം. ഈ ​ല​ക്ഷ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ സ​മ​ർ​പ്പി​ത സ​മൂ​ഹം വ​ഹി​ക്കു​ന്ന പ​ങ്ക് വി​സ്മ​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ മ​ഠ​ത്തി​ശേ​രി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​ടു​ക്കി രൂ​പ​ത​യി​ലെ ഇ​രു​ന്നൂ​റോ​ളം സ​മ​ർ​പ്പി​ത​ർ പ​ങ്കെ​ടു​ത്തു.