ചാ​റ്റിം​ഗ്: യു​വാ​ക്ക​ൾ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ൾ നാ​ടു​വി​ട്ടു
Wednesday, May 25, 2022 10:22 PM IST
നെ​ടു​ങ്ക​ണ്ടം: സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ ചാ​റ്റിം​ഗി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ൾ സ്ഥ​ലം​വി​ട്ടു. 16ഉം 17​ഉം വ​യ​സു​ള്ള സ​ഹോ​ദ​രി​മാ​രാ​ണ് ചാ​റ്റിം​ഗി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം സ്ഥ​ലം​വി​ട്ട​ത്.
ഇ​ന്ന​ലെ രാ​വി​ലെ ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​ക​ൾ ഒ​രു ’ചാ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളു​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി​യി​ൽ ക്ലാ​സി​നു പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി. ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ ക​ന്പം -ക​ന്പം​മെ​ട്ട് റോ​ഡി​ൽ എ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളെ ഇ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്ന യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​യ​റ്റി.
സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബ​ന്ധു​വാ​യ യു​വാ​വ് വി​വ​രം പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ക​ണ്ടെ​ത്തി. ക​ന്പം​മെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച യു​വാ​ക്ക​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.