മ​ല​ങ്ക​ര​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ത്തി; കു​ടി​വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​യി
Wednesday, May 25, 2022 10:22 PM IST
മു​ട്ടം: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഓ​രോ ദി​വ​സ​വും കു​റ​യ്ക്കു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് എ​ഴോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച 40.38 മീ​റ്റ​റാ​യി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് താ​ഴ്ത്തി. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ഓ​രോ ദി​വ​സ​വും ജ​ല​നി​ര​പ്പ് കൂ​ടു​ത​ൽ താ​ഴ്ത്തി​വ​രി​ക​യാ​ണ്. ജ​ല നി​ര​പ്പ് കു​റ​ഞ്ഞ​തി​നേ​ത്തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചു​ള്ള ഏ​ഴ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ നൂ​റോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
മ​ഴ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ലെ ജ​ല​സം​ഭ​ര​ണം വീ​ണ്ടും കു​റ​ച്ച​ത്. മു​ട്ടം, കു​ട​യ​ത്തൂ​ർ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം, ഇ​ട​വെ​ട്ടി, ആ​ല​ക്കോ​ട്, ക​രി​ങ്കു​ന്നം തു​ട​ങ്ങി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ലും മ​ല​ങ്ക​ര ഡാ​മി​ൽ​നി​ന്നു​ള്ള വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ന്പോ​ൾ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ അ​ള​വ് താ​ഴു​ന്ന​താ​ണ് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.
ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ​ത്തു​ട​ർ​ന്ന് മു​ട്ടം ജി​ല്ലാ ജ​യി​ലി​ലേ​ക്കും കു​ടി​വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. 240 ഓ​ളം ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കു​ന്ന ജി​ല്ലാ ജ​യി​ലി​ൽ ര​ണ്ടു​ദി​വ​സ​മാ​യി വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് ജ​യി​ലി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം​മ​റി​ച്ചു. ഇ​ന്ന​ലെ അ​ധി​ക പ​ണം ന​ൽ​കി പു​റ​മേ​നി​ന്ന് വെ​ള്ളം ലോ​റി​യി​ലാ​ണ് ജ​യി​ലി​ൽ എ​ത്തി​ച്ച​ത്. ഈ ​അ​വ​സ്ഥ തു​ട​രാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എം​വി​ഐ​പി അ​ധി​കൃ​ത​ർ​ക്ക് ക​ത്ത് ന​ൽ​കി.