റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 1.63 കോ​ടി: മ​ന്ത്രി റോ​ഷി
Tuesday, May 24, 2022 10:58 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 1.63 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ൽ ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. മ​രി​യാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മി​നി​ഡാം-​നാ​ര​ക​ക്കാ​നം റോ​ഡ് (10 ല​ക്ഷം), ഉ​പ്പു​തോ​ട്-​റേ​ഷ​ൻ​ക​ട​സി​റ്റി റോ​ഡ് (7 ല​ക്ഷം), ഉ​പ്പു​തോ​ട്-​പ​ള്ളി​സി​റ്റി-​ഇ​ട​ശേ​രി​കു​ന്നേ​ൽ​പ്പ​ടി-​ത​ക​ര​മേ​ട് റോ​ഡ് (7 ല​ക്ഷം) വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ക്കു​ത്ത്-​ക​ള്ളി​പ്പാ​റ റോ​ഡ് (7 ല​ക്ഷം), ത​ല​ച്ചി​റ​പ്പ​ടി -വ​ള്ളോ​പ്പി​ള്ളി​പ്പ​ടി റോ​ഡ് (5 ല​ക്ഷം), സേ​നാ​പ​തി-​ക​ള്ളി​പ്പാ​റ റോ​ഡ് (5 ല​ക്ഷം), ക​റ്റ്യാ​മ​ല​പ്പ​ടി-​ദൈ​വം​മേ​ട് റോ​ഡ് (5 ല​ക്ഷം), പു​ല്ലു​ക​ണ്ടം-​ചാ​ലി​പ്പ​ടി റോ​ഡ് (6 ല​ക്ഷം) എ​ന്നി​വ​യ്ക്ക് തു​ക അ​നു​വ​ദി​ച്ചു.
കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​നി​യ​ൻ സി​റ്റി-​പാ​റ​യ​ൽ​പ​ടി റോ​ഡ് (6 ല​ക്ഷം), മ്യാ​ലി​പ്പ​ടി-​പ​നം​കു​ട്ടി റോ​ഡ് (6 ല​ക്ഷം) ക​ന്പി​ളി​ക​ണ്ടം-​തി​യേ​റ്റ​ർ​പ​ടി-​ക​ണ്ണാ​ടി​പ്പാ​റ റോ​ഡ് (10 ല​ക്ഷം), പ​നം​കു​ട്ടി-​അ​ന്പ​ലം​പ​ടി-​ഇ​ഞ്ച​പ്പ​താ​ൽ റോ​ഡ് (7 ല​ക്ഷം) പു​ല്ലു​ക​ണ്ടം-​നെ​ടു​ങ്ക​ല്ലേ​ൽ​പ​ടി റോ​ഡ് (7 ല​ക്ഷം), കാ​മാ​ക്ഷി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ​യ​ഗി​രി-​പ​ന​മൂ​ട് റോ​ഡ് ( 10 ല​ക്ഷം), പ്ര​കാ​ശ്-​ഉ​ഴു​ത്തി​നാ​മ​ല​പ്പ​ടി-​കി​ളി​യാ​ർ​ക​ണ്ടം റോ​ഡ് ( 6 ല​ക്ഷം) കാ​ൽ​വ​രി​മൗ​ണ്ട്-​കു​ള​ത്തി​ങ്ക​ൽ​പ​ടി-​ഡ​ബി​ൾ​ക​ട്ടിം​ഗ്-​അ​ന്പ​ലം​പ​ടി റോ​ഡ് (7 ല​ക്ഷം).
ക​ട്ട​പ്പ​ന മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വ​ര​കി​ൽ​പ്പ​ടി-​കൃ​ഷ്ണ​ൻ​കു​ടി-​സൊ​സൈ​റ്റി​പ്പ​ടി റോ​ഡ് (7 ല​ക്ഷം) ച​ക്കു​ങ്ക​ൽ-​തേ​വ​ർ​കു​ന്നേ​ൽ​പ​ടി റോ​ഡ് (6 ല​ക്ഷം) വാ​ലു​മ്മേ​ൽ​പ​ടി-​ചെ​രു​വി​ൽ​പ​ടി റോ​ഡ് (7 ല​ക്ഷം) കൊ​ങ്ങി​ണി​പ്പ​ട​വ്-​തൂ​ങ്കു​ഴി​പ്പ​ടി-​ട്രാ​ൻ​സ്ഫോ​ർ​മ​ർ​മേ​ട റോ​ഡ് (7 ല​ക്ഷം) മു​ള​ക​ര​മേ​ട്-​മ​ന്തി​ക്കാ​നം റോ​ഡ് (6 ല​ക്ഷം) താ​ന്നി​ക്ക​വ​ല-​മൈ​ല​പ്പു​ഴ കോ​ള​നി റോ​ഡ് (7 ല​ക്ഷം).
ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​ക്കു​ഴി-​കീ​ഴ​ങ്ങാ​നം റോ​ഡ് (6.50 ല​ക്ഷം) കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​മ​ല-​സ്കൂ​ൾ​ക​വ​ല-​അ​ന്പ​ല​മേ​ട് റോ​ഡ് (5 ല​ക്ഷം) എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.