എംഎൽഎ ഒരു വർഷം: നേട്ടങ്ങളും കോട്ടങ്ങളും
Tuesday, May 24, 2022 10:58 PM IST
വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ
പീ​രു​മേ​ട്

=പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന കോ​ട്ട​മ​ല റോ​ഡ് പ​ണി ആ​രം​ഭി​ച്ചു.
=കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി ഒ​രു എ​ൻ​സി​സി എ​യ​ർ​സ്ട്രി​പ്പ് എ​ന്ന സ്വ​പ്നം വ​ണ്ടി​പ്പെ​രി​യാ​ർ സ​ത്ര​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.
=പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​നാ​യി 42 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
= പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ മേ​ഖ​ല​യി​ൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=കു​മ​ളി ആ​ശു​പ​ത്രി​യെ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ർ​ത്തു​ന്ന​തി​നാ​യി നാ​ല​ര കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
= മു​റി​ഞ്ഞ​പു​ഴ- മ​ത​ന്പ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ പു​ന​ർ​നി​ർ​മി​ക്കാ​ൻ മൂ​ന്നു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
=കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കാ​ര​വാ​ൻ പാ​ർ​ക്ക് വാ​ഗ​മ​ണ്ണി​ൽ ആ​രം​ഭി​ച്ചു.
=മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി കൊ​ണ്ടു​വ​ന്നു.
=ഉ​പ്പു​ത​റ വ​ലി​യ ച​പ്പാ​ത്ത് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ​ക്കു​ണ്ടാ​യ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ 25 ല​ക്ഷം രൂ​പ മു​ട​ക്കി പ​ണി​ക​ൾ ആ​രം​ഭി​ച്ചു.
=പെ​രു​വ​ന്താ​നം മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​നാ​ണ​ത്തി​നാ​യി 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.
=വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​ക ആ​ശു​പ​ത്രി മാ​റ്റി​സ്ഥാ​പി​ക്കു​വാ​ൻ 5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

അ​ഡ്വ. സി​റി​യ​ക് തോ​മ​സ്

=വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​സൗ​ക​ര്യം ക്ലേ​ശ​ക​ര​മാ​യി തു​ട​രു​ന്നു. കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് പ​ല​യി​ട​ത്തും പൂ​ർ​ണ​മാ​യ രീ​തി​യി​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
=പീ​രു​മേ​ട്ടി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല.
=കൃ​ഷി​ക്കാ​ർ​ക്ക് ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ആ​യി​ട്ടി​ല്ല.
=വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ഇ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ല.
=പൂ​ട്ടി​ക്കി​ട​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ൾ തു​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും​ത​ന്നെ ആ​യി​ട്ടി​ല്ല.
=പീ​രു​മേ​ട് താ​ലൂ​ക്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​ട്ട​യ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല.
=താ​ലൂ​ക്കി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന റീ​സ​ർ​വേ​യി​ൽ ഉ​ണ്ടാ​യ പാ​ളി​ച്ച​ക​ൾ ആ​ളു​ക​ളെ വ​ലി​യ​തോ​തി​ൽ വ​ല​ച്ചു.
=തേ​യി​ല​ത്തോ​ട്ട​ങ്ങ​ളെ​യും കൃ​ഷി​യേ​യും ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വിൽ നട്ടംതിരിയുന്നു.
=പ​ല റോ​ഡു​ക​ളി​ലും പ​ണി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​ന്നും​ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
=കൊ​ക്ക​യാ​ർ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ നാ​ശം സം​ഭ​വി​ച്ച മ​നു​ഷ്യ​രെ സ​ർ​ക്കാ​ർ പാ​ടെ അ​വ​ഗ​ണി​ച്ചു.
=ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്.