ബൈ​ക്കി​ലെ​ത്തി മാ​ല​മോ​ഷ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Tuesday, May 24, 2022 10:58 PM IST
കു​മ​ളി: പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ൽ യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്ന യു​വാ​ക്ക​ളി​ൽ ഒ​രാ​ളെ​ക്കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി. തി​രു​പ്പൂ​ർ റാ​ക്കി​യ പാ​ള​യം സ്വ​ദേ​ശി നൗ​ഫ​ലാ​ണ് (22) ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണം, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് നൗ​ഫ​ൽ.
ക​ഴി​ഞ്ഞ 27നാ​ണ് അ​മ​രാ​വ​തി സ്വ​ദേ​ശി രാ​ജി ലി​ജോ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന് ബൈ​ക്കി​ലെ​ത്തി​യ സം​ഘം മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ
കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് തി​രു​പ്പൂ​ർ സ്വ​ദേ​ശി​യും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​യ സൂ​ര്യ​യെ(25) അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ ന​ൽ​കി​യ വി​വ​ര​ത്തേ​ത്തു​ട​ർ​ന്നാ​ണ്
നൗ​ഫ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ൻ​സ്പെ​ക്ട​ർ ജോ​ബി​ൻ ആ​ന്‍റ​ണി, എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.