ന​ഗ​ര​ത്തി​ൽ വീ​ണ്ടും അ​ക്ര​മം
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ത​ന്പ​ടി​ക്കു​ന്ന ടൗ​ണ്‍​ഹാ​ൾ കെ​ട്ടി​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പെ​രി​ങ്ങാ​ശേ​രി പാ​റ​ച്ചി​ര​പ്പാ​ൽ ര​ഞ്ജീ​ഷ് രാ​ജു​വി(34)​നാ​ണ് കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​യാ​ളെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച അ​ടി​മാ​ലി സ്വ​ദേ​ശി ബി​ബി​നെ (ഋ​ഷി-32) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.
ര​ഞ്ജീ​ഷി​നെ കു​ത്തി​യ​ശേ​ഷം ബി​ബി​ൻ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രോ​ട് ഒ​രാ​ളെ കു​ത്തി​യ​താ​യി അ​റി​യി​ച്ചു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ഇ​യാ​ളെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് പോ​ലീ​സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും എ​ത്തി​യ​പ്പോ​ൾ കു​ത്തേ​റ്റ നി​ല​യി​ൽ ര​ഞ്ജീ​ഷി​നെ ടൗ​ണ്‍​ഹാ​ളി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ഞ്ജീ​ഷ് മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നും ബി​ബി​ൻ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​ണ്.
സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സി​ഐ വി.​സി. വി​ഷ്ണു​കു​മാ​ർ പ​റ​ഞ്ഞു.
ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന സ്ത്രീ​യു​ടെ കു​ത്തേ​റ്റ് ഒ​രാ​ൾ മ​രി​ക്കാ​നി​ട​യാ​യ​തോ​ടെ ടൗ​ണ്‍ ഹാ​ൾ പ​രി​സ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ടൗ​ണ്‍​ഹാ​ളി​ന്‍റെ പൂ​ട്ടി​യി​ട്ടി​രു​ന്ന ഗ്രി​ല്ലി​നി​ട​യി​ലൂ​ടെ ഇ​വ​ർ അ​ക​ത്തു ക​ട​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.