ഒൗ​ദ്യോ​ഗി​ക വി​വ​രം ചോ​ർ​ത്ത​ൽ: കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു ശി​പാ​ർ​ശ
Tuesday, May 24, 2022 10:55 PM IST
തൊ​ടു​പു​ഴ: മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വ​ര​ങ്ങ​ൾ തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ൾ​ക്ക് ചോ​ർ​ത്തി​ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് കൈ​മാ​റി. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി കെ.​ആ​ർ. മ​നോ​ജാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സ്വാ​മി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.
മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ടി​ച്ചെ​ടു​ത്ത ഇ​വ​രു​ടെ ഫോ​ണു​ക​ൾ സൈ​ബ​ർ സെ​ല്ലി​നു കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​ന​യി​ൽ ചി​ല തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.
ആ​രോ​പ​ണ വി​ധേ​യ​നാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഏ​താ​നും ദി​വ​സം മു​ന്പ് മു​ല്ല​പ്പെ​രി​യാ​ർ സ്റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യി​രു​ന്നു.
പോ​ലീ​സി​ന്‍റെ ഡേ​റ്റാ​ബേ​സി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ കു​റ്റ​ക്കാ​ര​നെ​ന്നു​ക​ണ്ട് ആ​റു​മാ​സം മു​ന്പ് ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടി​രു​ന്നു.