പ​ട്ടി​ക​ജാ​തി കോ​ള​നി​ക്ക് ഒ​രു​കോ​ടി അ​നു​വ​ദി​ച്ചു
Tuesday, May 24, 2022 1:21 AM IST
ഉ​പ്പു​ത​റ: മേ​മാ​രി പ​ട്ടി​ക​ജാ​തി കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഫ​ണ്ടി​ൽ 70 ശ​ത​മാ​നം റോ​ഡ് വി​ക​സ​ന​ത്തി​നും 30 ശ​ത​മാ​നം അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നു​മാ​ണ് ഉ​പ​യാ​ഗി​ക്കു​ന്ന​ത്. ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.
ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് പ​ട്ടി​ക​ജാ​തി വ​കു​പ്പ് കോ​ള​നി സ​ന്പൂ​ർ​ണ വി​ക​സ​ന പ​ദ്ധ​തി​യി​ൽ മേ​മാ​രി​ക്കു​ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഉൗ​രു​കൂ​ട്ടം കൂ​ടി​യാ​ണ് ഫ​ണ്ട് വി​നി​യോ​ഗം തീ​രു​മാ​നി​ക്കു​ന്ന​ത്. മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ള​നി​യെ പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് ദ​ത്തെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി വൈ​കി. ഉൗ​രു​മൂ​പ്പ​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മ​ർ​ദ​ഫ​ല​മാ​യാ​ണ് ഫ​ണ്ട് എ​ത്തി​ക്കാ​നാ​യ​ത്.


സാ​ഹി​ത്യ​ര​ച​നാ മ​ത്സ​രം

രാ​ജ​കു​മാ​രി: കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ജി​ല്ലാ​ത​ല സാ​ഹി​ത്യ​ര​ച​നാ മ​ൽ​സ​രം ന​ട​ത്തും. മ​ല​യാ​ള ക​ലാ​കാ​ര·ാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന· ​ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് മ​ൽ​സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ക​ഥ, ക​വി​ത, ഉ​പ​ന്യാ​സം, അ​നു​ഭ​വ​ക്കു​റി​പ്പ് എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ൽ​സ​രം. ജൂ​നി​യ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ എ​ന്നീ​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ക്കാം. ഓ​രോ വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് സ​മ്മാ​നം ന​ൽ​കും. ക​ലാ സാ​ഹി​ത്യ രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പ​ത്തു​പേ​രെ ആ​ദ​രി​ക്കും.
സ്പീ​യാ​ർ​ഡ്സ് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രീ​ത് ഭാ​സ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി.​ജെ. ബേ​ബി, സി.​ടി. ഗീ​ത, സീ​താ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.