ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തി; ഉ​പ​രോ​ധ​വു​മാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ
Monday, May 23, 2022 10:17 PM IST
കു​ണി​ഞ്ഞി: കോ​ട​തി ഉ​ത്ത​ര​വും ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​വും ല​ഭി​ച്ചി​ട്ടും ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ പാ​ൽ സം​ഘ​ത്തി​ൽ അ​ള​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ കു​ണി​ഞ്ഞി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം ഉ​പ​രോ​ധി​ച്ചു. ഈ ​സം​ഘ​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​നാ​യ ര​മേ​ശ് തോ​ട്ട​ത്തി​ന്‍റെ പാ​ലാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന് അ​ള​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ക​ഴി​ഞ്ഞ 16 മു​ത​ൽ പാ​ൽ സം​ഘ​ത്തി​ൽ അ​ള​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ൽ അ​ള​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ മൂ​ന്നു മ​ണി​ക്കൂ​ർ ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. പി​ന്നീ​ട് ക​രി​ങ്കു​ന്നം സി​ഐ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ങ്ങു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​മേ​ശി​ന്‍റെ പാ​ൽ അ​ള​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.
സ​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. റെ​നീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ജോ​ർ​ജ് മു​ല്ല​ക്ക​രി, സേ​തു​രാ​ജ്, ബ്ലോ​ക്ക് മെം​ബ​ർ ജോ​ബി മാ​ത്യു, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​ന്‍റ​ണി, സോ​ജ​ൻ ഈ​റ്റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.