ഫോ​റ​സ്റ്റ് മു​ൻ റേ​ഞ്ച് ഓ​ഫീ​സ​ർ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Monday, May 23, 2022 10:17 PM IST
അ​ടി​മാ​ലി: തേ​ക്കു​ത​ടി​ക​ൾ വെ​ട്ടി ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​മാ​ലി മു​ൻ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കു​മ​ളി അ​ന്പാ​ടി ജം​ഗ്ഷ​ൻ ജോ​യി ഭ​വ​നി​ൽ ജോ​ജി ജോ​ണ്‍ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. ഇ​ദ്ദേ​ഹം ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മു​ന്നി​ൽ ഹാ​ജ​രാ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം ഇ​ന്ന​ലെ കീ​ഴ​ട​ങ്ങി​യ​ത്.
മൂ​ന്നു ദി​വ​സ​ത്തേ​ക്ക് രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പോ​ലീ​സി​ന് ചോ​ദ്യം ചെ​യ്യു​ന്ന​തി​നും കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നു ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.
2021 ജൂ​ലൈ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ടി​മാ​ലി ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ലെ മ​ങ്കു​വ​യി​ൽ​നി​ന്നു എ​ട്ടു തേ​ക്കു ത​ടി​ക​ൾ മു​റി​ച്ചു ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​റു​മാ​സം മു​ൻ​പ് ജോ​ജി ജോ​ണ്‍, മു​ക്കു​ടം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ​ർ സ​ന്തോ​ഷ് കു​മാ​ർ, വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ര​ൻ ര​ഞ്ജി​ത് എ​ന്നി​വ​രെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്ത​ത്. സ​ർ​ക്കാ​രി​ന് 11 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.
കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ജോ​ജി ജോ​ണ്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​വി​ടെ​നി​ന്ന് വെ​ട്ടി​ക്ക​ട​ത്തി​യ എ​ട്ടു തേ​ക്കു ത​ടി​ക​ളി​ൽ ആ​റെ​ണ്ണം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്നും ര​ണ്ടെ​ണ്ണം റ​വ​ന്യൂ ഭൂ​മി​യി​ൽ നി​ന്നു​മാ​ണെ​ന്ന് വി​ജി​ല​ൻ​സ്, റ​വ​ന്യൂ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. വെ​ട്ടി​ക്ക​ട​ത്തി​യ തേ​ക്ക് ഉ​രു​പ്പ​ടി​ക​ൾ കു​മ​ളി​യി​ൽ​നി​ന്ന് ജോ​ജി ജോ​ണി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു.
2020 ഒ​ക്ടോ​ബ​റി​ൽ റ​വ​ന്യൂ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ലാ​ണ് അ​ടി​മാ​ലി റേ​ഞ്ചി​ൽ​പ്പെ​ട്ട മ​ങ്കു​വ​യി​ൽ​നി​ന്ന് എ​ട്ടു തേ​ക്കു ത​ടി​ക​ൾ വെ​ട്ടു​ന്ന​തി​ന് വ​നം വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​ന് കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ൽ​നി​ന്ന് ക​ട്ടിം​ഗ് പെ​ർ​മി​റ്റും ന​ൽ​കി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ട ജോ​ജി ജോ​ണി​നെ അ​ടി​മാ​ലി​യി​ൽ​നി​ന്ന് പൊ​ൻ​കു​ന്നം സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി.
ക​ഴി​ഞ്ഞ മാ​സം മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​മാ​ലി പോ​ലീ​സ് ജോ​ജി ജോ​ണി​നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തി​രു​ന്നു.