ഷോ​ക്കേ​റ്റ് ലൈ​ൻ​മാ​ന്‍റെ മ​ര​ണം: വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന ന​ട​ത്തി
Monday, May 23, 2022 10:17 PM IST
മൂ​ല​മ​റ്റം: ഇ​ല​പ്പ​ള്ളി​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നി​ടെ ലൈ​ൻ​മാ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ വൈ​ദ്യു​തി ബോ​ർ​ഡ് വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ല​മ​റ്റം സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ലൈ​ൻ​മാ​ൻ മൂ​ല​മ​റ്റം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​ടി. മ​നു ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
സം​ഭ​വം ന​ട​ന്ന 21ന് ​രാ​ത്രി വൈ​ദ്യു​തി വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 11 കെ​വി ലൈ​നി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്പോ​ൾ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ട്രാ​ൻ​സ്ഫോ​ർ​മ​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു മു​ന്പേ സ്വീ​ക​രി​ക്കേ​ണ്ട എ​ർ​ത്തിം​ഗ് ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ജാ​ഗ്ര​ത പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ സ​മ​യ​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ മൊ​ഴി​യും എ​ടു​ക്കും.
പ​രി​ശോ​ധ​ന​യ്ക്ക് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റ് ജി​ല്ലാ ഓ​ഫീ​സ​ർ രാ​ജേ​ഷ് ബാ​ബു, ഡ​പ്യൂ​ട്ടി ഇ​ൻ​സ്പ​ക്ട​റേ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്22യാം ​മു​രാ​രി, ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.