ത​ക​ർ​ന്ന​ടി​ഞ്ഞു ല​യ​ങ്ങ​ൾ; ജീ​വ​ൻ പ​ണ​യം​വ​ച്ചു ജീ​വി​തം
Sunday, May 22, 2022 10:39 PM IST
പീ​രു​മേ​ട്: സ്വ​ന്ത​മാ​യി ക​യ​റി​ക്കി​ട​ക്കാ​ൻ വീ​ടി​ല്ല, ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ല, ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന പൊ​ട്ടി​പൊ​ളി​ഞ്ഞ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ജീ​വി​തം ന​ര​ക​തു​ല്യം. ചി​ദം​ബ​രം മ​ര​ക്കാ​ർ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ര​ക​ജീ​വി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ൾ ദി​വ​സ​വേ​ത​ന​ത്തി​ൽ വീ​ണ്ടും തൊ​ഴി​ലെ​ടു​ത്ത് ഉ​പ​ജീ​വ​നം ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളാ​യ സാ​വി​ത്രി നി​ർ​മ​ല, അ​ല്ലി, പ​ള​നി, വ​ള​ളി​യ​മ്മ എ​ന്നി​വ​ർ​ക്ക് അ​റു​പ​ത് പി​ന്നി​ട്ടി​ട്ടും എ​സ്റ്റേ​റ്റി​ലെ ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തു​വ​രെ തൊ​ഴി​ലെ​ടു​ക്കാ​ൻ ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ന്ന​ത്.

മു​ൻ​പ് 250 തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ചെ​യ്തി​രു​ന്ന തോ​ട്ട​ത്തി​ൽ ഇ​പ്പോ​ൾ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളാ​യി 65 പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്. വി​ര​മി​ച്ച​വ​രി​ൽ പ​ല​രും ആ​നു​കൂ​ല്യ​ങ്ങ​ൾ കി​ട്ടാ​തെ മ​രി​ച്ചു. മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.

യൂ​ണി​യ​നു​ക​ളും
കൈയൊ​ഴി​ഞ്ഞു

ഒ​രു​കാ​ല​ത്ത് ഇ​വ​രു​ടെ ല​വി വാ​ങ്ങി​യി​രു​ന്ന തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ​പോ​ലും ഇ​വ​രെ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. നാ​ൽ​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ ജോ​ലി ചെ​യ്ത​വ​രാ​ണ് തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഫീ​ൽ​ഡ് ഓ​ഫീ​സ​റാ​യി​രു​ന്ന ചി​ന്ന​സ്വാ​മി​യു​ടെ​യും അ​ർ​ബു​ധ ബാ​ധി​ത​നാ​യി മ​രി​ച്ച രാ​ജേ​ന്ദ്ര​ന്‍റെ​യും ചി​കി​ത്സ ബ​ന്ധു​ക്ക​ൾ പ​ണം ക​ടം​വാ​ങ്ങി​യാ​ണ് ന​ട​ത്തി​യ​ത്.
ഇ​വ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റ് ന​ൽ​കി​യി​ട്ടി​ല്ല. പെ​ൻ​ഷ​നാ​യ തൊ​ഴി​ലാ​ളി​ക​ൾ ഗ്രാ​റ്റു​വി​റ്റി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.

എ​സ്റ്റേ​റ്റി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷാ​കേ​ന്ദ്ര​മാ​യ ഡി​സ്പെ​ൻ​സ​റി​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. ഗ്രാ​റ്റു​വി​റ്റി ആ​നു​കു​ല്യ​ങ്ങ​ൾ ന​ൽ​കാ​നെ​ന്ന പേ​രി​ൽ എ​സ്റ്റേ​റ്റി​ലെ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ചു​വി​റ്റെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​പ​ണം.