120 ക​ടന്നു ത​ക്കാ​ളി, സെ​ഞ്ചു​റി​യ​ടി​ച്ച് ബീ​ൻ​സ്
Sunday, May 22, 2022 10:39 PM IST
തൊ​ടു​പു​ഴ: കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ചു പ​ച്ച​ക്ക​റി വി​ല കു​തി​ക്കു​ന്നു. പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ ക​ണ്ണു ത​ള്ളിക്കുന്ന ത​ര​ത്തി​ലാ​ണ് ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല സമീപദിവസങ്ങളിൽ കു​തി​ച്ചു​യ​ർ​ന്ന​ത്. ത​ക്കാ​ളി​യാ​ണ് വി​ല​യി​ലെ മു​ന്പ​നാ​യി മു​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. 100 മു​ത​ൽ 120 വ​രെ​യാ​ണ് ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല.
ബീ​ൻ​സി​ന് വി​ല ഇ​ര​ട്ടി​യാ​യി ഉ​യ​ർ​ന്ന് 100 രൂ​പ​യി​ലെ​ത്തി. മു​രി​ങ്ങ​യ്ക്ക വി​ല 120 രൂ​പ​യാ​യി ഉ​യ​ർ​ന്നു. വ​ള്ളി​പ്പ​യ​ർ കി​ലോ​യ്ക്ക് 80, വ​ഴു​ത​ന​ങ്ങ 50 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ൽ​പ്പ​ന വി​ല. മ​റ്റ് ഉ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നു വ്യാ​പാ​രി​ക​ൾ പറയു​ന്നു.

വില ഇങ്ങനെ
കാ​ര​റ്റ് 40-50, ബീ​റ്റ്റൂ​ട്ട്- 50, വെ​ണ്ട​യ്ക്ക-50, പ​ട​വ​ല​ങ്ങ-50, പാ​വ​യ്ക്ക -70, കാ​ബേ​ജ് -40, കോ​വ​യ്ക്ക- 50, ഉ​ള്ളി -40, സ​വാ​ള -20, മ​ത്ത​ങ്ങ-20, വെ​ള്ള​രി​ക്ക -25, ഇ​ഞ്ചി -50, പ​ച്ച​മു​ള​ക് -40 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ​ച്ച​ക്ക​റി ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ പ​ല ക​ട​ക​ളി​ലും വി​വി​ധ നി​ര​ക്കി​ലാ​ണ് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന. പ​ച്ച​ക്ക​റി ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും ഇ​തു പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
ചി​ല ക​ട​ക്കാ​രാ​ക​ട്ടെ ആ​രും കാ​ണാ​ത്ത ത​ര​ത്തി​ലാ​ണ് വി​ല വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ളി​ൽനി​ന്നു പ​ച്ച​ക്ക​റി വ​ര​വു കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. തോ​രാ​ത്ത മ​ഴ​യും കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളു​ക​ൾ കൂ​ടി തു​റ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ ബ​ജ​റ്റ് ഇ​നി​യും ഉ​യ​രു​മെ​ന്ന​തി​നാ​ൽ പ​ച്ച​ക്ക​റി വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് വീ​ട്ട​മ്മ​മാ​രു​ടെ ആ​വ​ശ്യം.