അടിമാലി: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിലെ പുനരുദ്ധാരണത്തിന് 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.
മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് അറ്റകുറ്റ പണികൾ നടത്തുന്നത്. ദേശീയ പാത 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നത്.
ചീയപ്പാറയ്ക്കടുത്ത് സംരക്ഷണ ഭിത്തി നിർമാണം- 31, 36, 550 രൂപ, അടിമാലിക്കും മൂന്നാറിനുമിടയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ ഭിത്തി നിർമാണത്തിന്റെ തുടർച്ച - 2, 15,40,000 രൂപ, റാണിക്കല്ല് വളവിനു സമീപമുള്ള രണ്ടിടങ്ങളിൽ- 94, 21, 227 വീതം, കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉൾപ്പടെ പുനരുദ്ധാരണം- 65,26,000 രൂപയുമാണ് അനുവദിച്ചിട്ടുണ്ട്.
നെല്ലിമറ്റം മുതൽ കക്കടാശ്ശേരി വരെ വിവിധ മേഖലകളിൽ സംരക്ഷണഭിത്തി, ഓടകൾ എന്നിവ നിർമിക്കുന്നതിനുൾപ്പടെ 74,45, 325 രൂപയും അനുവദിച്ചിട്ടുണ്ട്.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മെയിന്റനൻസ് പ്രവർത്തനങ്ങൾ നേരിട്ട് നടത്താറില്ലാത്തിനാൽ സംസ്ഥാന നാഷണൽ ഹൈവേ വകുപ്പ് മുഖാന്തിരമായിരിക്കും നിർമാണങ്ങൾ നടത്തുന്നത്.