18 ല​ക്ഷം മു​ട​ക്കി ടാ​ർ​ചെ​യ്ത റോ​ഡ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ളി​ഞ്ഞ നിലയിൽ
Sunday, May 22, 2022 10:36 PM IST
കാ​ൽ​വ​രി​മൗ​ണ്ട്: കൂ​ട്ട​ക്ക​ല്ല് - നെ​ല്ലി​പ്പാ​റ റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൊ​ളി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ന്ന റോ​ഡ് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്തു ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 450 മീ​റ്റ​ർ റീ​ടാ​ർ ചെ​യ്യാ​ൻ 18 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.
മാ​ർ​ച്ചി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ റോ​ഡ് പൊ​ളി​ഞ്ഞു​തു​ട​ങ്ങി. പൊ​ളി​ഞ്ഞ ഭാ​ഗ​ത്തു ടാ​ർ വ​ള​രെ കു​റ​വാ​ണ്. ച​വി​ട്ടു​ന്പോ​ൾ റോ​ഡ് താ​ണു​പോ​കു​ക​യും പാ​റ​പ്പൊ​ടി പൊ​ങ്ങി വ​രു​ക​യും ചെ​യ്യു​ന്നു.