വൈ​ദ്യു​തി പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, May 22, 2022 10:36 PM IST
കു​ട​യ​ത്തൂ​ർ: കു​ട​യ​ത്തൂ​ർ മു​സ്‌ലിം പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള കു​ഴി​മ​ണ്ഡ​പ​ത്തി​ൽ കോ​ള​നി​യി​ലേ​ക്കു​ള്ള ന​ട​പ്പു വ​ഴി​യി​ലെ വൈ​ദ്യു​തി പോ​സ്റ്റ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. 30 ഓ​ളം കു​ടു​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കോ​ള​നി​യാ​ണി​ത്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലാ​ണ് നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ൽ പോ​സ്റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല. അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ വൈ​ദ്യു​തി പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.