ദേ, ​പാ​ല​രു​വി... കു​ളി​ര​ണി​യാം, സെ​ൽ​ഫി​യെ​ടു​ക്കാം
Sunday, May 22, 2022 10:36 PM IST
അ​ടി​മാ​ലി: കാ​ല​വ​ർ​ഷ​മെ​ത്തും മു​ന്പേ സ​ഞ്ചാ​രി​ക​ളു​ടെ മ​നം​ക​വ​രു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം ജ​ല​സ​മൃ​ദ്ധ​മാ​യി. ഇ​ത്ത​വ​ണ പ​തി​വി​ലും കൂ​ടു​ത​ൽ വേ​ന​ൽ മ​ഴ ല​ഭി​ച്ച​തോ​ടെ​യാ​ണ് വ​റ്റി​വ​ര​ണ്ടു​കി​ട​ന്ന ചീ​യ​പ്പാ​റ വീ​ണ്ടും ദൃ​ശ്യ​വി​രു​ന്നാ​യ​ത്. കൊ​ച്ചി-​ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യോ​ര​ത്താ​ണ് ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ​യേ​കു​ന്ന ഈ ​കാ​ഴ്ച.

മ​ല​മു​ക​ളി​ൽ നി​ന്നു ത​ട്ടു​ത​ട്ടാ​യി താ​ഴേ​ക്കു പാ​ല​രു​വി​യാ​യി പ​തി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ടം ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. ഇ​തി​ന്‍റെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന ആ​രും വാ​ഹ​നം നി​ർ​ത്തി വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത നു​ക​രാ​തെ ക​ട​ന്നു​പോ​കാ​റി​ല്ല.

വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​ന് സ​ഞ്ചാ​രി​ക​ൾ തി​ര​ക്കു​കൂ​ട്ടു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്.

കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ചീ​യ​പ്പാ​റ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കും.
ജ​ല​പാ​ത​ത്തി​നു ചു​റ്റു​മു​ള്ള കാ​ന​ന​ഭം​ഗി ഒ​പ്പി​യെ​ടു​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​മ​റ​ക്കാ​റി​ല്ല.

ചീ​യ​പ്പാ​റ​യ്ക്കു പു​റ​മെ വാ​ള​റ, ആ​റ്റു​കാ​ട്, ശ്രീ​നാ​രാ​യ​ണ​പു​രം എ​ന്നീ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും സ​ജീ​വ​മാ​യ​തോ​ടെ ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ മ​നം​നി​റ​ഞ്ഞാ​ണ് മ​ട​ങ്ങു​ന്ന​ത്.