മു​ട്ട​ത്തെ സം​ഘ​ർ​ഷം: നാ​ലു പേ​ർ​ക്കെ​തി​രെ കേ​സ്
Saturday, May 21, 2022 10:20 PM IST
മു​ട്ടം: തൊ​ടു​പു​ഴ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 13ന് ​മു​ട്ട​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ട്ടം പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​രു​ണ്‍ ചെ​റി​യാ​ൻ പൂ​ച്ച​ക്കു​ഴി, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ട​നാ​നി, ആ​ല​ക്ക​ത്തു​രു​ത്തേ​ൽ എ.​എ.​ഹാ​രീ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് -നേ​താ​വ് പൗ​ലോ​സ് ജോ​ർ​ജ് പൂ​ച്ച​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഈ​റ്റ​ക്കു​ന്നേ​ൽ ജോ​സ് മാ​ത്യു​വി​നെ മ​ർ​ദ്ദി​ക്കു​ക​യും കാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത​തിലും സം​ഭ​വ ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.