ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം 125 വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ
Saturday, May 21, 2022 10:20 PM IST
മൂ​ന്നാ​ർ: ഹൈ​റേ​ഞ്ചി​ലെ ആ​ദ്യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​മാ​യ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി 125 വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന (ഞാ​യ​ർ) തു​ട​ക്കം കു​റി​ക്കും. രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടു കൂ​ടി​യാ​ണ് ജൂ​ബി​ലി തു​ട​ങ്ങു​ന്ന​ത്. പ​ള്ളി സ്ഥാ​പി​ച്ച സ്പാ​നി​ഷ് വൈ​ദിക​നും ക​ർ​മ​ലീ​ത്താ സ​ഭാ​ഗം​വു​മാ​യ ഫാ. ​അ​ൽ​ഫോ​ണ്‍​സി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ നേ​തൃ​ത്വം ന​ൽ​കും.

ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ദേവാ​ല​യ​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. ഒ​രു വ​ർ​ഷ കാ​ല​യ​ള​വി​നു​ള്ളി​ൽ ഭൂ​ര​ഹി​ത​രാ​യ വ്യ​ക്തി​ക​ൾ​ക്ക് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ക, നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ക, സാ​ധു​ജ​ന സ​ഹാ​യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ വി​ജ​യ​പു​രം രൂ​പ​താ മെ​ത്രാ​ൻ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ പ​ങ്കെ​ടു​ക്കും. 1898 ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​ത്. ഇം​ഗ്ലീ​ഷു​കാ​രാ​യ ക​ന്പ​നി അ​ധി​കാ​രി​ക​ളാ​ണ് പ​ള്ളി നി​ർ​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കി​യ​ത്. വ​രാ​പ്പു​ഴ രൂ​പ​ത​യു​ടെ കീ​ഴി​ലാ​യി​രു​ന്ന ഈ ​ദേ​വാ​ല​യം പി​ന്നീ​ട് 1930 ൽ ​രൂ​പീ​കൃ​ത​മാ​യ വി​ജ​യ​പു​രം രൂ​പ​ത​യു​ടെ ഭാ​ഗ​മാ​യി.