പി​ണ​റാ​യി സ​ർ​ക്കാ​ർ നാ​ശം വി​ത​യ്ക്കു​ന്നു: പി.​ജെ. ജോ​സ​ഫ്
Friday, May 20, 2022 10:58 PM IST
തൊ​ടു​പു​ഴ: പി​ണ​റാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ് ന​യി​ക്കു​ന്ന​തെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം വി​നാ​ശ​ത്തി​ന്‍റെ വാ​ർ​ഷി​ക​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​മ തോ​മ​സ് വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എം.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. അ​ശോ​ക​ൻ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, എം.​എ​സ്. മു​ഹ​മ്മ​ദ്, ജോ​ണ്‍ നെ​ടി​യ​പാ​ല, എ​ൻ.​ഐ. ബെ​ന്നി, ഷി​ബി​ലി സാ​ഹി​ബ്, അ​ഡ്വ. ജോ​സ​ഫ് ജോ​ണ്‍, എം. ​മോ​നി​ച്ച​ൻ, കെ.​ജി. സ​ജി​മോ​ൻ, ഫി​ലി​പ്പ് ചേ​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.