മൂ​ന്നാ​റി​ൽ ടൂ​റി​സം ശി​ൽ​പ​ശാ​ല: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Friday, May 20, 2022 10:58 PM IST
മൂ​ന്നാ​ർ: ജി​ല്ല​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ദീ​പി​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാ​ർ ഇ​ന്‍റ​ഗ്ര​ൽ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ സൊ​സൈ​റ്റി, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ​യും മൂ​ന്നാ​റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ടൂ​റി​സം ശി​ൽ​പ​ശാ​ല മൂ​ന്നാ​റി​ൽ സം​ഘ​ടി​പ്പി​ക്കും.

മൂ​ന്നാ​റി​ലെ വി​ക​സ​ന സാ​ധ്യ​ത​ക​ളേ​ക്കു​റി​ച്ചും നി​ല​വി​ൽ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും വി​ശ​ക​ല​നം ന​ട​ക്കും.

പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. മൂ​ന്നാ​ർ വി​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. ഭ​വ്യ ക​ണ്ണ​ൻ, മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ ര​വി​കു​മാ​ർ, വാ​ർ​ഡം​ഗം പേ​ച്ചി​യ​മ്മാ​ൾ സ​ങ്കി​ലി​പാ​ണ്ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് ടൂ​റി​സം, ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

വി​ജ​യ​പു​രം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ക​ന്പോ​ള​ത്തും​പ​റ​ന്പി​ലി​നെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ച​ട​ങ്ങി​ൽ ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ റ​വ. ഡോ. ​ജോ​ർ​ജ് കു​ടി​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ര​സ്യ​വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​സി. തോ​മ​സ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

മൂ​ന്നാ​ർ ഡി​വൈ​എ​സ്പി കെ.​ആ​ർ. മ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം പേ​ച്ചി​യ​മ്മാ​ൾ സ​ങ്കി​ലി​പ്പാ​ണ്ടി, ദീ​പി​ക അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, ഇ​ടു​ക്കി ബ്യൂ​റോ ചീ​ഫ് ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി മൂ​ന്നാ​റി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വി​പു​ല​മാ​യ യോ​ഗം ചേ​രാ​നും തീ​രു​മാ​നി​ച്ചു.