രാ​ജാ​ക്കാ​ട് ടൗ​ണി​ൽ വെ​ള​ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്നു
Friday, May 20, 2022 10:58 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ടൗ​ണി​ൽ വെ​ള​ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ന്നു.
വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ വ​ഴി​യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്തേ​ക്ക് ചെ​ളി​വെ​ള്ളം തെ​റി​ക്കു​ന്ന​ത് വാ​ക്കു​ത​ർ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. എ​ൻ​ആ​ർ സി​റ്റി റോ​ഡി​ലൂ​ടെ​യും പ​ള്ളി റോ​ഡി​ലൂ​ടെ​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് റോ​ഡി​ലൂ​ടെ​യും ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഓ​ട​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.
രാ​ജാ​ക്കാ​ട് - പൂ​പ്പാ​റ റോ​ഡ് വീ​തി​കൂ​ട്ടി നി​ർ​മി​ച്ച​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഓ​ട മൂ​ടി​യ​തും പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ക​ലു​ങ്ക് അ​ട​ച്ച​തു​മാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.
അ​ഞ്ചു​വ​ർ​ഷ​മാ​യി നി​ര​വ​ധി​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വെ​ള്ളം ക​ട​യി​ലേ​ക്ക് ക​യ​റി ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.