ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ ചാ​ടി​മ​റി​ഞ്ഞ് വ​ന്യ​മൃ​ഗ​ങ്ങ​ൾ
Friday, May 20, 2022 10:55 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ/​കു​മ​ളി: കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ​ന്നു​വ​ന്ന് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു ചാ​ടി മ​റി​യു​ക​യാ​ണ്. വ്യാഴാഴ്ച രാ​ത്രി​യി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ ക​റു​പ്പു​പാ​ല​ത്ത് ഒ​രു മ്ലാ​വാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്കു ചാ​ടി​വീ​ണ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച കു​മ​ളി ചെ​ളി​മ​ട​യി​ൽ ഭീ​മ​ൻ കാ​ട്ടു​പോ​ത്ത് കാ​റി​നു മു​ക​ളി​ലേ​ക്കു ചാ​ടി വീ​ണു.

മു​ണ്ട​ക്ക​യം - കു​മ​ളി റൂ​ട്ടി​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശം തി​ട്ട​യും മ​റു​വ​ശം പ​ല​യി​ട​ത്തും ഗ​ർ​ത്ത​ങ്ങ​ളു​മാ​ണ്. പീ​രു​മേ​ടു മു​ത​ൽ റോ​ഡി​ന്‍റെ ഒ​രു വ​ശം തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും വ​ന​വും പെ​രി​യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യു​മാ​ണ്.

വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ ഓ​ട്ട​ത്തി​നി​ട​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു വീ​ഴു​ന്ന​താ​ണ്. അ​ടു​ത്ത​കാ​ല​ത്താ​ണ് തി​ട്ട​യി​ൽ​നി​ന്നും ഒ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു വ​ന്യ​മൃ​ഗ​ങ്ങ​ൾ ചാ​ടാ​ൻ തു​ട​ങ്ങി​യ​ത്.

മ്ലാ​വ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ളി​ലേ​ക്ക് ചാ​ടി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ണ്ടി​പ്പെ​രി​യാ​റി​ൽ നി​ന്നും വ​ള്ള​ക്ക​ട​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ബാ​ഷ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും മു​ബാ​ഷി​ന്‍റെ കൈ​ക്കും കാ​ലി​നും ക​ഴു​ത്തി​നും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തൊ​ട്ടു​പു​റ​കെ എ​ത്തി​യ വാ​ഹ​ന​ത്തി​ൽ മു​ബാ​ഷി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്തു​നി​ന്നും കു​മ​ളി​യി​ലേ​ക്കു വ​ന്ന കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് കു​മ​ളി ചെ​ളി​മ​ട​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച കാ​ട്ടു​പോ​ത്ത് ചാ​ടി​യ​ത്.