നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​കൂ​ടാ​നെ​ത്തി​യ​വ​ർ ഞെ​ട്ടി
Friday, May 20, 2022 10:55 PM IST
നെ​ടു​ങ്ക​ണ്ടം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​മാ​യ ഹാ​ൻ​സ് ശേ​ഖ​ര​മു​ണ്ടെ​ന്ന വി​വ​ര​ത്തേ​ത്തു​ട​ർ​ന്ന് പ​ല​ച​ര​ക്കു​ക​ട​യി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ല​ഭി​ച്ച​ത് നി​രോ​ധി​ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വ​ൻ ശേ​ഖ​രം.
82 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു പു​റ​മെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ, നി​രോ​ധി​ക്ക​പ്പെ​ട്ട കീ​ട​നാ​ശി​നി എ​ന്നി​വ​യും സ​പ്ലൈ​കോ, റേ​ഷ​ൻ​ക​ട എ​ന്നി​വ​വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ആ​ട്ട​മാ​വി​ന്‍റെ ശേ​ഖ​ര​വും ക​ണ്ടെ​ത്തി. പ​ടി​ഞ്ഞാ​റേ ക​വ​ല​യി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ൽ​നി​ന്നാ​ണ് സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ട​യു​ട​മ ബ​ർ​ക്ക​ത്ത് മ​ൻ​സി​ലി​ൽ കാ​ജ മൊ​യ്തി​നെ (50) നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സി​ഐ ബി.​എ​സ്. ബി​നു, എ​സ്ഐ അ​ബ്ദു​ൽ റ​സാ​ഖ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​നി​ൽ, ജോ​സ്, യൂ​ന​സ്, ജ​യ​ൻ, ദീ​പു, സ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
വൃ​ത്തി​ഹീ​ന​മാ​യി കി​ട​ന്ന ക​ട​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ല​യി​ലാ​യി​രു​ന്നു ഹാ​ൻ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ. ഇ​തി​നി​ട​യി​ൽ നി​രോ​ധി​ക്ക​പ്പെ​ട്ട കീ​ട​നാ​ശി​നി​യും ക​ണ്ടെ​ത്തി. നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​തി​നും കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സ്ഥാ​പ​ന​ത്തി​ൽ സൂ​ക്ഷി​ച്ച​തി​നും ക​ട അ​ട​ച്ചു​പൂ​ട്ടാ​ൻ സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ആ​ട്ട ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഇ​ത്ത​രം വ​സ്തു​ക്ക​ൾ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്.
തീ​യ​തി ക​ഴി​ഞ്ഞ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ​ത്തോ​ളം ത​വ​ണ ഇ​യാ​ളെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ന് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും വി​ൽ​പ്പ​ന തു​ട​രും.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും എ​ത്തി​ക്കു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ​ത്തി​ര​ട്ടി വി​ല​യ്ക്കാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്.