ന​ട​ൻ ജോ​ജു ജോ​ർ​ജ് ഇ​ന്നും ഹാ​ജ​രാ​കി​ല്ല
Friday, May 20, 2022 10:55 PM IST
ചെ​റു​തോ​ണി: ച​ല​ച്ചി​ത്ര ന​ട​ൻ ജോ​ജു ജോ​ർ​ജ് ഇ​ന്നും ഇ​ടു​ക്കി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കി​ല്ല. ഷൂ​ട്ടിം​ഗ് തി​ര​ക്കു​മൂ​ലം ഒ​രാ​ഴ്ച​ത്തെ സാ​വ​കാ​ശം​കൂ​ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​ർ​ടി​ഒ അ​റി​യി​ച്ചു.
വാ​ഗ​മ​ണ്ണി​ൽ ന​ട​ന്ന ഓ​ഫ് റോ​ഡ് റെ​യി​സി​ൽ പ​ങ്കെ​ടു​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ് ജോ​ജു ജോ​ർ​ജി​നെ​തി​രേ ഇ​ടു​ക്കി ആ​ർ​ടി​ഒ ക​ഴി​ഞ്ഞ 10ന് ​ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ​യ​ച്ചി​രു​ന്നു.
കെ‌എ​സ്‌യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​ടു​ക്കി ജി​ല്ല​യി​ൽ ഓ​ഫ് റോ​ഡ് മ​ത്സ​ര​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ഇ​ത്ത​രം വി​നോ​ദ​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ലം​ഘി​ച്ച​തി​നാ​ണ് ആ​ർ​ടി​ഒ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ജോ​ജു ജോ​ർ​ജ് സാ​വ​കാ​ശം ചോ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹി​യ​റിം​ഗ് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​യി​രു​ന്നു.
അ​ടു​ത്ത അ​വ​ധി​ക്കു വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ൾ​സ​ഹി​തം ഇ​ടു​ക്കി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ പി​ഴ​യ​ട​ച്ച് കേ​സി​ൽ നി​ന്നൊ​ഴി​വാ​കാം. ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ർ​ടി​ഒ പ​റ​ഞ്ഞു.