ആ​ധാ​രം എ​ഴു​ത്തു​കാ​ർ ധ​ർ​ണ ന​ട​ത്തി
Thursday, May 19, 2022 11:07 PM IST
തൊ​ടു​പു​ഴ: ര​ജി​സ്ട്രേ​ഷ​ൻ മേ​ഖ​ല​യി​ൽ ടെം​പ്ലേ​റ്റ് സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​ലും തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ​ബ്ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ ആ​ധാ​രം എ​ഴു​ത്തു​കാ​രെ അ​ന്യാ​യ​മാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ​ണി​മു​ട​ക്കി വി​വി​ധ ര​ജി​സ്്ട്രാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
കാ​രി​ക്കോ​ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​എ​സ്. സ​ലിം, ടോ​മി ജോ​ണ്‍, ജ​നാ​ർ​ദ്ദ​ന കൈ​മ​ൾ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​ജ​യ​മ്മാ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ​യി​ൽ വി.​ടി.​സ​ന്തോ​ഷ്കു​മാ​ർ, അ​റ​ക്കു​ള​ത്ത് ടോ​മി വാ​ളി​കു​ളം, ക​ട്ട​പ്പ​ന​യി​ൽ ബെ​ന്നി ക​ല്ലു​പു​ര​യി​ടം, ഉ​ടു​ന്പ​ഞ്ചോ​ല​യി​ൽ പി. ​അ​നൂ​പ്, രാ​ജ​കു​മാ​രി​യി​ൽ പി.​ഐ. മ​ണി, ദേ​വി​കു​ള​ത്ത് രാ​മ​ച​ന്ദ്ര​ൻ, പീ​രു​മേ​ട്ടി​ൽ കെ.​ജി. സു​മ​തി എ​ന്നി​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.