കാ​റ്റും മ​ഴ​യും; നെ​ടു​ങ്ക​ണ്ട​ത്ത് വീ​ട് ത​ക​ർ​ന്നു
Thursday, May 19, 2022 9:52 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും​മൂ​ലം ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും ഒ​രു കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

കോ​ന്പ​യാ​ർ ഭോ​ജ​ൻ ക​ന്പ​നി​യി​ൽ കൂ​റ്റ​ൻ മ​രം വീ​ടി​ന് മു​ക​ളി​ലേ​ക്ക് വീ​ണാ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കോ​ന്പ​യാ​ർ പു​തു​കി​ൽ സു​രേ​ഷി​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്കാ​ണ് വ​ൻ മ​രം ക​ട​പു​ഴ​കി​വീ​ണ​ത്.

അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ സു​രേ​ഷും ഭാ​ര്യ അ​നി​ത​യും മ​ക​ൾ വ​ർ​ഷി​ണി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രി​ക്കാ​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

റോ​ഡി​ന് സ​മീ​പം​നി​ന്നി​രു​ന്ന മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈ​നി​ൽ പ​തി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ടി​നു​മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ വീ​ട്ടു​കാ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം കു​ടു​ങ്ങി​ക്കി​ട​ന്നു. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​ഞ്ചാ​യ​ത്തു മെം​ബ​ർ ഡി. ​ജ​യ​കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ദീ​പ്കു​മാ​ർ, റ​വ​ന്യു, പോ​ലീ​സ്, വ​നം​വ​കു​പ്പ്, ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു​മാ​റ്റി. മ​രം​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​ത​വും സ്തം​ഭി​ച്ചു.

പ​ച്ച​ടി​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന് സ​മീ​പ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കു​ടും​ബ​ത്തെ റ​വ​ന്യു അ​ധി​കൃ​ത​ർ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

പ​ച്ച​ടി കൊ​ര​ട്ടി​യി​ൽ വി​ജ​യ​ന്‍റെ വീ​ടാ​ണ് മ​ണ്ണി​ടി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ വി​ജ​യ​നും ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സ​ജീ​വ്, ക​ൽ​ക്കൂ​ന്ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​കെ. രാ​ധി​ക, സി. ​ദേ​വ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.