സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി: നി​യ​മ​ക്കു​രു​ക്കി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ
Thursday, May 19, 2022 9:48 PM IST
രാ​ജ​കു​മാ​രി : സ​ന്പൂ​ർ​ണ ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്പോ​ഴും ഇ​ടു​ക്കി​യി​ൽ നി​യ​മ​ക്കു​രു​ക്കി​ൽ വ​ല​യു​ന്ന​ത് നി​ര​വ​ധി നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ്. അ​തി​ന്‍റെ നേ​ർ​ക്കാ​ഴ്ച​യാ​ണ് ചി​ന്ന​ക്ക​നാ​ലി​ലെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഷെ​ഡി​ൽ ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന മാ​രി​മു​ത്തു​വും കു​ടും​ബ​വും.

ആ​രോ ഉ​പേ​ക്ഷി​ച്ച പ​ഴ​യ ത​ക​ര ഷീ​റ്റി​ൽ നി​ർ​മി​ച്ച ഇ​വ​രു​ടെ ഷെ​ഡ് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മ​ഴ​പെ​യ്താ​ൽ മേ​ൽ​ക്കൂ​ര ചോ​ർ​ന്നൊ​ലി​ക്കു​ന്ന​തി​നൊ​പ്പം മ​ല​മു​ക​ളി​ൽ​നി​ന്നും വ​രു​ന്ന വെ​ള്ളം ഷെ​ഡി​നു​ള്ളി​ലൂ​ടെ ഒ​ഴു​കും. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തും കി​ട​ക്കു​ന്ന​തും ഒ​രി​ട​ത്ത്. ഇ​തി​നോ​ട് ചേ​ർ​ന്ന് ചാ​ക്കു​കൊ​ണ്ട് മ​റ​ച്ച​താ​ണ് ശു​ചി​മു​റി. പ്രാ​യ​പൂ​ർ​ത്തി​യാ​യ പെ​ണ്‍​കു​ട്ടി​യും പ്രാ​യ​മാ​യ അ​മ്മ​യു​മ​ട​ക്കം ആ​റു​പേ​രു​ള്ള മാ​രി​മു​ത്തു​വി​ന്‍റെ കു​ടും​ബം ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ജീ​വി​ക്കു​ന്ന​ത്. ക​ടം വാ​ങ്ങി​യും മ​റ്റു​മാ​ണ് ഈ ​മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം മാ​രി​മു​ത്തു വി​ല​യ്ക്ക് വാ​ങ്ങി​യ​ത്. പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​രാ​യ ഇ​വ​ർ 2013 മു​ത​ൽ വീ​ടി​ന് വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. നി​യ​മ​ക്കു​രു​ക്കി​ൽ​പ്പെ​ട്ട്് ഇ​വ​ർ​ക്ക് സ്ഥ​ല​ത്തി​ന്‍റെ കൈ​വ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ല.

ഇ​ത്ത​ര​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ക​നി​വ് കാ​ത്ത് കി​ട​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ചി​ന്ന​ക്ക​നാ​ൽ അ​ട​ക്ക​മു​ള്ള ഇ​ടു​ക്കി​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​ള്ള​ത്.