മ​രി​യ​ൻ കോ​ള​ജി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
Thursday, May 19, 2022 9:48 PM IST
കു​ട്ടി​ക്കാ​നം: മ​രി​യ​ൻ കോ​ള​ജി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന “ഫ​ലാ​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​’’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സ​പ്ത​ദി​ന ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം രാ​ജ്യ​സ​ഭാ അം​ഗം ഡോ. ​വി. ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​റോ​യ് ഏ​ബ്ര​ഹാം, എം ​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ. ഹ​രി​കൃ​ഷ്ണ​ൻ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ​ഫ് പൊ​ങ്ങ​ന്താ​നം,
എം ​ജി യൂ​ണി​വേ​ഴ്സി​റ്റി യു​ജി​സി സ്ട്രൈ​ഡ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ഭി​ലാ​ഷ് ബാ​ബു, ഡോ. ​സി​ബി ജോ​സ​ഫ്, ഡോ. ​ജോ​ബി ബാ​ബു, അ​ജേ​ഷ് പി. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​ത്തി​ലെ 40ൽ ​അ​ധി​കം അ​ദ്ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി 25 ന് ​സ​മാ​പി​ക്കും.