പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വു മ​രി​ച്ചു
Thursday, May 19, 2022 9:48 PM IST
അ​ടി​മാ​ലി: ഇ​രു സം​ഘ​ങ്ങ​ൾ ചേ​രി​തി​രി​ഞ്ഞ് ന​ട​ത്തി​യ സം​ഘ​ട്ട​ന​ത്തി​നി​ടെ പെ​ട്രോ​ൾ ബോം​ബ് അ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. അ​ടി​മാ​ലി ചാ​റ്റു​പാ​റ ചു​ണ്ടേ​ക്കാ​ട്ടി​ൽ സു​ധീ​ഷ് (കു​ഞ്ഞി​ക്ക​ണ്ണ​ൻ -23) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ടി​മാ​ലി പൊ​റ്റാ​സ് പ​ടി​യി​ൽ ഇ​രു സം​ഘ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ട്ട​നം ഉ​ണ്ടാ​യ​ത്. രാ​ത്രി 10 ഓ​ടെ​യാ​ണ് പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ൽ ഉ​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ന്‍റെ​തു​ട​ർ​ച്ച​യാ​യി​രു​ന്നു ഈ ​സം​ഭ​വം. കേ​സി​ൽ മൂ​ന്ന് പേ​രെ അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

മ​ര​ത്തി​ൽ​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റു
ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: മ​ര​ത്തി​ൽ നി​ന്നും വീ​ണ് ഗു​രു​ത​ര പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി സ​ർ​ജു (30) ആ​ണ് മ​രി​ച്ച​ത്. ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​ര​ശി​ഖ​രം മു​റി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ വീ​ണു പ​രു​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ സ​ർ​ജു​വി​നെ നെ​ടു​ങ്ക​ണ്ട​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.