പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം: ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു, മൂ​ന്നുപേ​രി​ൽ നി​ന്നും പി​ഴ​യും
Thursday, May 19, 2022 9:48 PM IST
വെ​ള്ള​ത്തൂ​വ​ൽ : വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​നം​ങ്കൂ​ട്ടി ആ​മ​ക്ക​ണ്ടം, ആ​ന​ച്ചാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ പി​ടി​കൂ​ടി. ര​ണ്ടു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നു​പേ​രി​ൽ​നി​ന്ന് 20000 രൂ​പ പി​ഴ​യും ഈ​ടാ​ക്കി. പ​ഞ്ചാ​യത്തി​ൽ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​യ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​യിതു​ട​രു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു, സെ​ക്ര​ട്ട​റി എ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു .

ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കാം

ക​ട്ട​പ്പ​ന: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ എം​പ്ലോ​യ്മെ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ യ​ഥാ​സ​മ​യം പു​തു​ക്കാ​തെ സീ​നി​യോ​റ​റ്റി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 31 വ​രെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​വ​ഴി നേ​രി​ട്ടും www.eemployment. kerala.gov.in വെ​ബ്സൈ​റ്റി​ൽ സ്പെ​ഷ്യ​ൽ റി​ന്യൂ​വ​ൽ ഓ​പ്ഷ​ൻ വ​ഴി ഓ​ണ്‍​ലൈ​നാ​യും സീ​നി​യോ​റ​റ്റി പു​തു​ക്കാം.