വേ​ന​ലി​ൽ ല​ഭി​ച്ച​ത് തു​ള്ളി തോ​രാ​ത്ത മ​ഴ
Wednesday, May 18, 2022 11:19 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി. കേ​ര​ള​ത്തി​ന് സ​മീ​പം രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി​യും ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യും മൂ​ലം ജി​ല്ല​യി​ലെ എ​ല്ലാ മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ മ​ഴ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ശ​ക്തി പ്രാ​പി​ച്ചു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്ന​ലെ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ശ​രാ​ശ​രി 17.02 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ ല​ഭി​ച്ച​ത്.
പീ​രു​മേ​ട്, തൊ​ടു​പു​ഴ താ​ലൂ​ക്കു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ കി​ട്ടി​യ​ത്. തൊ​ടു​പു​ഴ- 28.8 , ദേ​വി​കു​ളം- 10.8, ഉ​ടു​ന്പ​ൻ​ചോ​ല- 7.2, പീ​രു​മേ​ട്- 28, ഇ​ടു​ക്കി- 10.6 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കു​ക​ളി​ലും ല​ഭി​ച്ച മ​ഴ​യു​ടെ അ​ള​വ്. ഇ​ന്നു മു​ത​ൽ മ​ഴ​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.
91 ശ​ത​മാ​നം കൂ​ടു​ത​ൽ
മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ ഇ​ന്ന​ലെ വ​രെ ല​ഭി​ക്കേ​ണ്ട മ​ഴ​യേ​ക്കാ​ൾ 91 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ് പെ​യ്ത​ത്. 304.1 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 581.7 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. കാ​ല​വ​ർ​ഷ​മെ​ത്തു​ന്ന​തി​ന് മു​ന്പ് ജി​ല്ല​യി​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ മ​രം വീ​ണ​തൊ​ഴി​ച്ചാ​ൽ ഇ​തു​വ​രെ ജി​ല്ല​യി​ലൊ​രി​ട​ത്തു നി​ന്നും കാ​ര്യ​മാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. മ​ഴ​മു​ന്ന​റി​യി​പ്പ് മാ​റു​ന്ന​തു വ​രെ തോ​ട്ടം മേ​ഖ​ല​ക​ളി​ലു​ൾ​പ്പെ​ടെ ജോ​ലി​യെ​ടു​ക്കു​ന്ന​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ക്വാ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള മ​ണ്ണെ​ടു​പ്പും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
ഡാ​മു​ക​ളി​ൽ നീ​രൊ​ഴു​ക്ക് ശ​ക്തം
മ​ഴ തു​ട​രു​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഏ​ഴ് ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ജ​ല​മാ​ണ് ഇ​ന്ന​ലെ ഒ​ഴു​കി​യെ​ത്തി​യ​ത്. മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ൽ 10 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച​തി​നാ​ൽ ഡാ​മി​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. 2339.90 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​ന​മാ​ണി​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ 10.6 മി​ല്ലി മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നേ​രി​യ തോ​തി​ലു​യ​ർ​ന്ന് 130.35 അ​ടി​യി​ലെ​ത്തി. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​ണ്. മ​ല​ങ്ക​ര, പൊ·ു​ടി, ലോ​വ​ർ പെ​രി​യാ​ർ, നേ​ര്യ​മം​ഗ​ലം ഡാ​മു​ക​ളി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്കി​ലും വ​ർ​ധ​ന​യു​ണ്ട്.