ന​സീ​മ​യു​ടെ നൊ​ന്പ​ര​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ നി​ർ​ദേ​ശം
Wednesday, May 18, 2022 11:19 PM IST
തൊ​ടു​പു​ഴ: പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ത്തി​യ​ഞ്ചാം മൈ​ലി​നു സ​മീ​പം രാ​ജ​മു​ടി​യി​ൽ പാ​റ​ക്കെ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ന​സീ​മ​ക്ക് ലൈ​ഫ് മി​ഷ​നി​ൽ നി​ന്നും ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
ന​സീ​മ​യ്ക്ക് ഒ​രു ല​ക്ഷം രൂ​പ പ്ര​ള​യ​ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​രി​യെ ലൈ​ഫ്മി​ഷ​ന്‍റെ അ​ർ​ഹ​താ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ള​യ​ത്തി​ൽ ഒ​റ്റ​മു​റി വീ​ട് ന​ശി​ച്ച ശേ​ഷം വാ​ട​ക വീ​ട്ടി​ലാ​ണ് ന​സീ​മ താ​മ​സി​ച്ചി​രു​ന്ന​ത്. ന​സീ​മ​യു​ടെ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് വ​രു​മാ​നം മു​ട​ങ്ങി​യ​തോ​ടെ വാ​ട​ക ന​ൽ​കാ​ൻ നി​വൃ​ത്തി​യി​ല്ലാ​താ​യി. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ പു​റ​ന്പോ​ക്കി​ൽ ഷെ​ഢ് കെ​ട്ടി താ​മ​സം തു​ട​ങ്ങി. സ്വ​ന്ത​മാ​യി ഒ​രു വീ​ടി​നു വേ​ണ്ടി പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഉ​ട​ൻ വീ​ട് ല​ഭി​ക്കും എ​ന്നു പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. പ​ഴ​യ​സാ​രി​യും പു​ല്ലും മ​ര​ക്ക​ന്പി​ൽ ചേ​ർ​ത്തു​കെ​ട്ടി​യാ​ണ് പാ​റ​ക്കെ​ട്ടി​നു മു​ക​ളി​ൽ ഷെ​ഡ് ഉ​ണ്ടാ​ക്കി ന​സീ​മ​യും ര​ണ്ടു മ​ക്ക​ളും മ​രു​മ​ക​നും മൂ​ന്നു വ​യ​സു​ള്ള പേ​ര​ക്കു​ട്ടി​യും ക​ഴി​യു​ന്ന​ത്.
ന​സീ​മ​യു​ടെ ഭ​ർ​ത്താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ഇ​വ​രെ ഉ​പേ​ക്ഷി​ച്ചു പോ​യി. തൊ​ഴി​ലു​റ​പ്പു ജോ​ലി​യി​ൽ നി​ന്നും കി​ട്ടി​യി​രു​ന്ന വ​രു​മാ​നം കൊ​ണ്ടാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത് . രോ​ഗം പി​ടി​പ്പെ​ട്ട​തോ​ടെ ആ ​വ​രു​മാ​ന​വും നി​ല​ച്ചു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ ​ഗി​ന്ന​സ് മാ​ട​സാ​മി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.