തൂക്കുപാലത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധ നടത്തി
Wednesday, May 18, 2022 11:12 PM IST
നെ​ടു​ങ്ക​ണ്ടം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് നി​ര​വി​ധിപ്പേ​ർ ചി​കി​ത്സ തേ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൂ​ക്കു​പാ​ല​ത്തെ മീ​ൻ​ക​ട​ക​ൾ, പ​ച്ച​ക്ക​റി-​കോ​ഴി ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ബി​വ്റേ​ജ​സ് ഒൗ​ട്ട്‌ലെറ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ-ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സും ഹെ​ൽ​ത്ത് കാ​ർ​ഡും ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ര​ണ്ട് പ​ച്ച​ക്ക​റി-​കോ​ഴി ക​ട​ക​ൾ അ​ട​പ്പി​ച്ചു. പ​ഴ​കി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് കി​ലോ​യോ​ളം മീ​ൻ ന​ശി​പ്പി​ച്ചു.
വൃ​ത്തി​ഹീ​ന​മാ​യ ബി​വ്റേ​ജ​സ് ഒൗ​ട്ട്‌ലറ്റി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ശൗ​ചാ​ല​യം നി​ർ​മി​ക്കാ​നും ആ​രോ​ഗ്യ​വ​കു​പ്പ് കെ​ട്ടി​ട ഉ​ട​മ​ക്കും ഒൗ​ട്ട്‌ലെ​റ്റ് അ​ധി​കൃ​ത​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി. ഇ​ന്ന​ലെ ഒ​ന്പ​ത് ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബി​വ്റേ​ജ​സ് ഒൗ​ട്ട്ല​റ്റി​ന്‍റെ പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ര​ണ്ടാ​ഴ്ച മു​ന്പും പ​രി​ശോ​ധ​ന ന​ട​ത്തി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ക​ല്ലാ​ർ പ​ട്ടം​കോ​ള​നി എ​ഫ്.​എ​ച്ച്.​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡിഎംഒയ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി.