രാ​ജീ​വ് സ്മൃ​തിയാ​ത്ര ന​ട​ത്തും
Wednesday, May 18, 2022 11:12 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കേ​ര​ള പ്ലാ​ന്‍റേഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ (ഐ​എ​ൻ​ടി​യു​സി)ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ശ്രീ​പെ​രു​ന്പ​ത്തു​രി​ലെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ലേ​ക്ക് രാ​ജീ​വ് സ്മൃ​തിയാ​ത്ര ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
കെ​പി​ഡ​ബ്ല്യു യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ശ്രീ​പെ​രു​ന്പ​ത്തൂ​രി​ലേ​ക്ക് രാ​ജീ​വ് സ്മൃ​തി യാ​ത്ര ന​ട​ത്തു​ന്ന​താ​ണ്. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് രാ​ജീ​വ് സ്മൃ​തി​യാ​ത്ര വ​ണ്ടി​പ്പെ​രി​യാ​റി​ൽനി​ന്നു പു​റ​പ്പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
രാ​ജീ​വ് സ്മൃ​തി യാ​ത്ര മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ത്ഘാ​ട​നം ചെ​യ്യും. കെ​പി​ഡ​ബ്ല്യു യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഇ.​എം. ആഗ​സ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യാ​ത്ര​യ്ക്ക് ത​മി​ഴ് നാ​ട്ടി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും.
യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പൈ​നാ​ട​ത്ത്, സെ​ക്ര​ട്ടറി കെ.​എ. സി​ദ്ദി​ഖ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എം. ​ഗ​ണേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.