മ​ഴ​യ​ത്ത് വീ​ട്ടി​ൽ ച​ട​ഞ്ഞി​രി​ക്കേ​ണ്ട, മ​റ​യൂ​രി​ൽ ടൂ​റി​നു പോ​കാം!
Wednesday, May 18, 2022 11:12 PM IST
മ​റ​യൂ​ർ: കേ​ര​ള​മെ​ങ്ങും പെ​രു​മ​ഴ പെ​യ്തി​റ​ങ്ങു​ന്പോ​ൾ ഇ​തൊ​ന്നു​മ​റി​യാ​തെ പെ​രു​വെ​യി​ലി​ൽ പൊ​രി​യു​ക​യാ​ണ് മ​റ​യൂ​ർ. അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഇ​വി​ടെ ഇ​പ്പോ​ഴും ചാ​റ്റ​ൽ​മ​ഴ പോ​ലു​മി​ല്ല. കേ​ര​ള​ത്തി​ലെ ഏ​ക മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​ണ് മ​റ​യൂ​ർ. മൂ​വാ​യി​രം മു​ത​ൽ പ​തി​നാ​യി​രം വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള മു​നി​യ​റ​ക​ളും ഗു​ഹാ​ചി​ത്ര​ങ്ങ​ളും എ​ഴു​ത്ത​ള​യും പ്രാ​ചീ​ന ശി​ലാ​യു​ഗ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളും ഇ​വി​ടെ​യെ​ത്തു​ന്ന​വ​രു​ടെ ഉ​ള്ളി​ൽ ച​രി​ത്ര​സ്മ​ര​ണ​ക​ളാ​ണ് ഉ​ണ​ർ​ത്തു​ന്ന​ത്.

ച​ന്ദ​ന​സു​ഗ​ന്ധം

ഇ​ട​തൂ​ർ​ന്നു നി​ൽ​ക്കു​ന്ന ച​ന്ദ​ന​മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഇ​ളം​തെ​ന്ന​ലേ​റ്റു ന​ട​ക്കാ​ൻ മ​റ​യൂ​രി​ലേ​ക്ക് എ​ത്താം.

മൂ​ന്നാ​റി​ൽ​നി​ന്നു 40 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഇ​വി​ടേ​ക്കു​ള്ള​ത്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 3000 അ​ടി ഉ​യ​ര​ത്തി​ൽ മ​ല​ക​ളാ​ൽ ചു​റ്റ​പ്പെ​ട്ട മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​മാ​യ ഇ​വി​ടെ മി​തോ​ഷ്ണ കാ​ലാ​വ​സ്ഥ​യാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​നി​ന്നു കി​ഴ​ക്കോ​ട്ടൊ​ഴു​കു​ന്ന മൂ​ന്നു ന​ദി​ക​ളി​ലൊ​ന്നാ​യ പാ​ന്പാ​റി​ന്‍റെ ഉ​ത്ഭ​വം ഇ​വി​ടെ​നി​ന്നാ​ണ്. കേ​ര​ള​ത്തി​ൽ ച​ന്ദ​നം സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഏ​ക ഡി​പ്പോ​യും ച​ന്ദ​ന ഓ​യി​ൽ ഫാ​ക്ട​റി​യും സ്ഥി​തി​ചെ​യ്യു​ന്ന​തും ഈ ​മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​ത്താ​ണ്. മ​റ​യൂ​ർ മു​ത​ൽ പ​ള്ള​നാ​ട് വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ച​ന്ദ​ന​ക്കാ​ടു​ക​ളു​ള്ള​ത്.

ട്ര​ക്കിം​ഗും പാ​ല​രു​വി​യും

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന മ​റ​യൂ​ർ ഉ​ദു​മ​ൽ​പേ​ട്ട റോ​ഡു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കു വ​ന്യ​ജീ​വി​ക​ളെ അ​ടു​ത്തു കാ​ണാം. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ലാം​പെ​ട്ടി, ചി​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ട്ര​ക്കിം​ഗി​നും താ​മ​സ​ത്തി​നും സൗ​ക​ര്യ​മു​ണ്ട്. വ​ന്യ​ത​യു​ടെ ന​ടു​വി​ൽ തു​ള്ളി​ത്തു​ളു​ന്പി പാ​ല​രു​വി​യാ​യി ഒ​ഴു​കു​ന്ന തൂ​വാ​നം വെ​ള്ള​ച്ചാ​ട്ടം ആ​രെ​യും ഭാ​വ​ഗാ​യ​ക​രാ​ക്കും. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ടു​മു​ടി​യാ​യ ആ​ന​മു​ടി​യും ഈ ​പ്ര​ദേ​ശ​ത്താ​ണ്. ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം, മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​ൻ, ആ​ന​മു​ടി ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്ക്, ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം, ആ​ന​മ​ല ടൈ​ഗ​ർ റി​സ​ർ​വ് എ​ന്നി​ങ്ങ​നെ മ​റ​യൂ​ർ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് എ​ന്നും ഹ​ര​മാ​ണ്.

പ​ച്ച​ക്ക​റി​ക്കാഴ്ച

ശീ​ത​കാ​ല പ​ച്ച​ക്ക​റി വി​ള​ക​ളു​ടെ കേ​ദാ​ര​മാ​യ മ​റ​യൂ​രി​ൽ എ​ത്തി​യാ​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലൂ​ടെ ഒ​ന്നു ക​റ​ങ്ങി​ന​ട​ക്കാ​തെ ആ​രും മ​ട​ങ്ങി​പ്പോ​കാ​റി​ല്ല. കാ​ന്ത​ല്ലൂ​രി​ൽ വി​ള​ഞ്ഞു​കി​ട​ക്കു​ന്ന പ്ലം​സ്, പി​ച്ചി ആ​പ്പി​ൾ, സ്ട്രോ​ബ​റി എ​ന്നി​വ​യും മ​നം നി​റ​യ്ക്കും. ഭൗ​മ​സൂ​ചി​ക പ​ദ​വി ല​ഭി​ച്ച മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്കു പേ​രു​കേ​ട്ട ഇ​ട​മാ​ണ് ഇ​വി​ടം. ഏ​ക്ക​ർ​ക​ണ​ക്കി​നു ക​രി​ന്പി​ൻ തോ​ട്ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.